ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വര്‍ത്തമാനകാലത്തെ ശുദ്ധീകരിക്കുമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍

പ​ത്ത​നാ​പു​രം : ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​ങ്ങ​ള്‍ ക​ലു​ഷി​ത​മാ​യ വ​ര്‍​ത്ത​മാ​ന കാ​ല​ത്തെ ശു​ദ്ധീ​ക​രി​ക്കാ​ന്‍ ഉ​പ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ന്നു​വ​രു​ന്ന ഗു​രു​വ​ന്ദ​ന സം​ഗ​മ​ത്തി​ന്‍റെ 1303 ാംദി​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ മോ​ചി​പ്പി​ക്കാ​ന്‍ ഉ​പ​ക​രി​ച്ച​ത്. ആ ​നാ​മ​ധേ​യ​ത്തി​ല്‍ സാ​മൂ​ഹ്യ​സേ​വ​ന സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി പ്ര​ബു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി വ​രു​ന്ന ഗാ​ന്ധി​ഭ​വ​ന്‍ സം​ശു​ദ്ധ​മാ​യ പു​ണ്യ​പ്ര​വ​ര്‍​ത്തി​യാ​ണ് ചെ​യ്യു​ന്ന​ത്. സ്‌​നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും സ്പ​ര്‍​ശ​വും, ഒ​രു പു​തി​യ ദ​ര്‍​ശ​ന​ത്തി​ന്‍റെ അ​നു​ഭൂ​തി​യും അ​നു​ഭ​വ​വും ഗാ​ന്ധി​ഭ​വ​നി​ല്‍ അ​നു​ഭ​വി​ച്ച​റി​യാ​മെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

മാ​നു​ഷി​ക​ധ​ര്‍​മ​ത്തോ​ടൊ​പ്പ​മു​ള്ള ഗാ​ന്ധി​ഭ​വ​നി​ല്‍ സ്‌​നേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ സ്പ​ന്ദ​ന​ങ്ങ​ള്‍​ക്കൊ​പ്പം അ​ല്‍​പ്പ​നേ​രം ചി​ല​വ​ഴി​ക്കു​ന്ന​വ​ര്‍​ക്ക് തീ​ര്‍‌ഥാ​ട​നം ന​ട​ത്തു​മ്പോ​ഴു​ള്ള അ​നു​ഭൂ​തി​യാ​ണ് ല​ഭി​ക്കു​ന്ന​ത് എ​ന്ന് കൂ​ടി ക​ട​ന്ന​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, ടി.​അ​യ്യൂ​ബ്ഖാ​ന്‍ എന്നിവർ പ്ര​സം​ഗി​ച്ചു.

Related posts