ചികിത്സ വേണം, ക​ട​വൂ​ർ ഗ​വൺമെന്‍റ് ഹോ​മി​യോ ആ​ശു​പ​ത്രിക്ക്; ദുരിതത്തെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ…

പോ​ത്താ​നി​ക്കാ​ട്: ക​ട​വൂ​ർ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു സം​ര​ക്ഷ​ണ ഭി​ത്തി​യും മേ​ൽ​ക്കൂ​ര​യും നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ക​ട​വൂ​ർ ടൗ​ണി​നു സ​മീ​പം സ്വ​ന്തം സ്ഥ​ല​ത്ത് നി​ർ​മി​ച്ച മ​ന്ദി​ര​ത്തി​ൽ 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഡി​സ്പെ​ൻ​സ​റി​യാ​ണി​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​ഭാ​ഗം 20 മീ​റ്റ​റോ​ളം താ​ഴ്ന്നു കി​ട​ക്കു​ക​യാ​ണ്.

ഇ​വി​ടെ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തു​മൂ​ലം മ​ണ്ണി​ടി​ഞ്ഞ് ദു​ർ​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഒ​രു വ​ർ​ഷം മു​ന്പ് ടി​ൻ ഷീ​റ്റ് കൊ​ണ്ട് മേ​ൽ​ക്കൂ​ര നി​ർ​മി​ച്ചു. അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ മേ​ൽ​ക്കൂ​ര​യു​ടെ തൂ​ണു​ക​ൾ ഒ​ടി​ഞ്ഞ് ത​ക​രു​ക​യാ​യി​രു​ന്നു.

ദി​വ​സേ​ന നൂ​റോ​ളം രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക ഹോ​മി​യോ ആ​ശു​പ​ത്രി​യാ​ണി​ത്. സാ​ധാ​ര​ണ​ക്കാ​ർ അ​ഭ​യം തേ​ടു​ന്ന ഈ ​ആ​തു​രാ​ല​യ​ത്തി​ന് എ​ത്ര​യും വേ​ഗം സം​ര​ക്ഷ​ണ ഭി​ത്തി​യും മേ​ൽ​ക്കൂ​ര​യും നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക്കു സ​മീ​പ​മു​ള്ള പ​ഞ്ചാ​യ​ത്ത് കി​ണ​റും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

Related posts