കൂ​ത്തു​പ​റ​മ്പി​ൽ ക​ട​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; ചി​ല്ലു​ക​ൾ‌ എ​റി​ഞ്ഞ് ഉ​ട​ച്ചു; പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ​മു​ള്ള​യാ​ളെ​ന്ന് പോ​ലീ​സ്

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ൽ മൂ​ന്ന് ക​ട​ക​ൾ​ക്കു നേ​രെ ആ​ക്ര​മണം. ത​ല​ശേ​രി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന് ക​ട​ക​ളു​ടെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

ത​ല​ശേ​രി റോ​ഡി​ലെ പി.​കെ. ശു​ഹൈ​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യോ​ക്സ് ജെ​ന്‍റ്സ് റെ​ഡി​മെ​യ്ഡ്, ലി​ന്‍റാ​സ് ബാ​റി​ന് സ​മീ​പ​ത്തെ ഖ​രാ​മ ഹെ​യ​ർ ക​ട്ടിം​ഗ്, ഗു​ഡ് ല​ക്ക് ബോ​ട്ടി​ക്ക എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

മാ​ന​സീ​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വാ​വാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Related posts

Leave a Comment