കെഎ​സ്​ഇ​ബി ക്വാ​ര്‍​ട്ടേ​ഴ്‌​സി​ൽ യുവതി മരിച്ചനിലയിൽ; ഭർത്താവ് കാടുകയറിയതായി സംശയം; നാട്ടുകാർ പോലീസിനോട് പറഞ്ഞത്


ചാ​ല​ക്കു​ടി‍: പെ​രി​ങ്ങ​ല്‍​ക്കു​ത്ത് ഡാ​മി​നു സ​മീ​പം കെ​എ​സ്ഇ​ബി ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ആ​ദി​വാ​സി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ആ​ന​പ്പാ​ന്തം സ്വ​ദേ​ശി​നി ഗീ​ത (40) യാ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗീ​ത​യു​ടെ ക​ഴു​ത്തി​ൽ പ​രി​ക്കു​ണ്ട്. ഗീ​ത​യു​ടെ ഭ​ര്‍​ത്താ​വ് സു​രേ​ഷി​നാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് യു​വ​തി​യെ ക്വാ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ന്ന​ലെ ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യി പോ​ലീ​സി​ന് മൊ​ഴി ല​ഭി​ച്ചി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹം ക​ണ്ട​തി​നു​ശേ​ഷം സു​രേ​ഷി​നെ തെ​ര​ഞ്ഞെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​യാ​ൾ കാ​ട് ക​യ​റി​യി​ട്ടു​ണ്ടാ​വും എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment