മദ്യം കുടുപ്പിച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗം; യുവതിയുടെ ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും കസ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യം കു​ടി​പ്പി​ച്ച ശേ​ഷം യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും കസ്റ്റഡിയിൽ. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​ൻ​സാ​റിനെയും ഇ​യാ​ളു​ടെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടനുണ്ടായേക്കും.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​യേ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട യു​വ​തി​യെ ചി​കി​ത്സ​യ്ക്കു ശേ​ഷം വീ​ട്ടി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ള​ത്താ​യി​രു​ന്നു സം​ഭ​വം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ഭ​ർ​ത്താ​വ് യു​വ​തി​യെ പു​തു​ക്കു​റി​ച്ചി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ ത്തി​ച്ച ശേ​ഷം കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ഇ​വി​ടെ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ യു​വ​തി ഒ​രു വാ​ഹ​ന​ത്തി​ന് കൈ​കാ​ണി​ച്ചു. ഇ​തോ​ടെ നാ​ട്ടു​കാ​ർ വി​വ​രം അ​റി​യു​ക​യും ക​ണി​യാ​പു​ര​ത്തു​ള്ള യു​വ​തി​യു​ടെ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment