കയ്പമംഗലം മാതൃക മുഴുവൻ സ്കൂളുകളിലേക്കും…ഓരോ പ്ലാസ്റ്റിക് കുപ്പികളും പറയും, സഹോദര സ്നേഹത്തിന്‍റെ പാഠങ്ങൾ

തൃ​ശൂ​ർ: കയ്പമം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 80 സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ വി​റ്റ പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ല്കിയ​തു​പോ​ലെ​യു​ള്ള മാ​തൃ​കാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ എ​ല്ലാ സ് കൂ​ളു​ക​ളി​ലും ന​ട​പ്പാ​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​രു​ങ്ങു​ന്നു. ഇ​ന്നു മു​ത​ൽ 23 വ​രെ സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും കയ്പമം​ഗ​ലം മാ​തൃ​ക​യി​ൽ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ശേ​ഖ​രി​ക്കും. പ​ഠ​ന​ത്തെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​യി​രി​ക്കും ശേ​ഖ​ര​ണം.

ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ 24 നു കേ​ര​ള സ്ക്രാ​പ്പ് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​നു ന​ല്കി പ​ണം സ്വീ​ക​രി​ക്കും.
കയ്പമം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം കു​പ്പി​ക​ളാ​ണ് കു​ട്ടി​ക​ൾ പ്ര​ള​യ​ത്തെതു​ട​ർ​ന്ന് ശേ​ഖ​രി​ച്ചുവി​റ്റ​ത്. ഇ​തി​ൽനി​ന്നും 45,000 രൂ​പ ല​ഭി​ക്കു​ക​യും ചെ​യ്തു. ഈ ​തു​ക കു​ട്ടി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​ള​യാ​ക്ഷ​ര​ങ്ങ​ൾ എ​ന്ന പു​സ്ത​കം വാ​ങ്ങാ​നു​മാ​ണ് മാ​റ്റി​വ​ച്ച​ത്.

കയ്പമം​ഗ​ലം മാ​തൃ​ക​യി​ൽ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ഏ​കോ​പി​പ്പി​ച്ചു ന​ട​ത്തു​ന്ന​തി​നു വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ​മാ​ർ​ക്കാ​ണ് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം സ​മ​ഗ്ര​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി അ​ക്ഷ​ര​കൈ​ര​ളി​യു​ടെ ഭാ​ഗ​മാ​യു​ള്ള സ്വ​ര​ക്ഷ​യു​ടെ ന​വ​നി​ർ​മി​തി പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ശേ​ഖ​രി​ച്ചു വി​ല്പ​ന ന​ട​ത്തി​യ​ത്.
വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ, പി ടിഎ ​ഭാ​ര​വാ​ഹി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ളവ​രു​ടെ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം കൊ​ണ്ടാണ് ​പ​ദ്ധ​തി മി​ക​ച്ച വി​ജ​യം നേ​ടി​യ​തെ​ന്നും, അ​തു​കൊ​ണ്ടാണ് ​പ​ദ്ധ​തി സം​സ്ഥാ​നത​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നി​ച്ച​തെ​ന്നും, ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ന് ഇ​തൊ​രു വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്നും ഇ.​ടി.​ടൈ​സ​ണ്‍ മാ​സ്റ്റ​ർ എംഎ​ൽഎ ​പ​റ​ഞ്ഞു.

Related posts