ഇവിടെയെല്ലാം ശുദ്ധ വെജിറ്റേറിയനല്ലേ ! വെജ് മട്ടണ്‍ ദോശ,വെജ് ചിക്കന്‍ റൈസ്,വെജ് ഫിഷ് ഫ്രൈ; ഒരു ശുദ്ധ വെജിറ്റേറിയന്‍ റസ്റ്റോറന്റിനെക്കുറിച്ചറിയാം…

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഇതിന് ഉദാഹരണമായി തമാശ രൂപേണ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ശുദ്ധമായ വെജ് റസ്റ്റോറന്റ് എന്നവകാശപ്പെട്ട് ഒരു ഭക്ഷണശാല കൊടുത്ത സ്പെഷ്യല്‍ ഭക്ഷണങ്ങളുടെ പട്ടികയാണ് അദ്ദേഹം പുറത്തുവിട്ടത്.

ശുദ്ധമായ വെജ് റസ്റ്റോറന്റ്… വെജിറ്റേറിയന്‍ സ്പെഷ്യല്‍ ‘വെജ് ഫിഷ് ഫ്രൈ, വെജ് മട്ടണ്‍ ദോശ, വെജ് ചിക്കന്‍ റൈസ്… എന്നിങ്ങനെയാണ് വിഭവങ്ങളെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.യഥാര്‍ത്ഥത്തില്‍ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ എങ്ങനെയാണെന്നതിന്റെ നല്ല ഉദാഹരണമാണിതെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ അഭിപ്രായം. വെജ്, നോണ്‍-വെജ് എന്നിവയുടെ വ്യത്യാസം എന്താണ്? എല്ലാം മനസ്സിലാണ്.

ട്വിറ്ററില്‍ നിരവധി ആരാധകരുള്ള മഹീന്ദ്രയുടെ ഈ പോസ്റ്റും ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. വെജിറ്റേറിയന്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്ന സമാനമായ മെനുവിന്റെ നിരവധി ചിത്രങ്ങള്‍ ആളുകള്‍ ട്വിറ്റു ചെയ്തു. ഇത് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണെന്ന് മറ്റൊരാള്‍ പറയുന്നു. നോണ്‍ വെജ് ഭക്ഷണം വില്‍ക്കാനുള്ള ബുദ്ധിമുട്ട് മറികടക്കാനും കസ്റ്റമേഴ്സിന്റെ ശ്രദ്ധ നേടാനും കാണിക്കുന്ന തമാശയാണെന്നാണ് മറ്റൊരാളുടെ പ്രതികരണം. ശുദ്ധമായ വെജ് റസ്‌റ്റോറന്റില്‍ നിന്നു ഭക്ഷണം കഴിച്ച ആളുകളുടെ പ്രതികരണത്തിനായാണ് ഇനി കാത്തിരിപ്പ്.

Related posts