പരിപാടി കെങ്കേമമാക്കി, പക്ഷേ; സ്‌​കൂ​ളു​ക​ളി​ലെ സൗ​ജ​ന്യ കൈ​ത്ത​റി യൂ​ണി​ഫോം; നെ​യ്ത്തു​കൂ​ലി​യി​ല്‍ 32.67 കോ​ടി കു​ടി​ശി​ക


സി​ജോ പൈ​നാ​ട​ത്ത്
കൊ​ച്ചി: സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വി​ത​ര​ണം ചെ​യ്ത സൗ​ജ​ന്യ കൈ​ത്ത​റി യൂ​ണി​ഫോ​മു​ക​ളു​ടെ നെ​യ്ത്തു കൂ​ലി ഇ​ന​ത്തി​ല്‍ കോ​ടി​ക​ളു​ടെ കു​ടി​ശി​ക. യൂ​ണി​ഫോ​മി​നാ​യു​ള്ള കൈ​ത്ത​റി തു​ണി​യു​ടെ നെ​യ്ത്തു​കൂ​ലി​യി​ല്‍ 32.67 കോ​ടി രൂ​പ​യാ​ണു സ​ര്‍​ക്കാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ന​ല്‍​കാ​നു​ള്ള​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ള്‍ പു​റ​ത്ത്.

സം​സ്ഥാ​ന​ത്തെ 301 കൈ​ത്ത​റി നെ​യ്ത്തു സൊ​സൈ​റ്റി​ക​ള്‍​ക്കാ​ണു കൂ​ലി ഇ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ കു​ടി​ശി​ക ന​ല്‍​കാ​നു​ള്ള​ത്. ഏ​ഴു മാ​സ​ത്തെ കൂ​ലി കു​ടി​ശി​ക​യാ​യി​ട്ടു​ണ്ടെ​ന്നു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം കൊ​ച്ചി സ്വ​ദേ​ശി രാ​ജു വാ​ഴ​ക്കാ​ല​യ്ക്കു ന​ല്‍​കി​യ രേ​ഖ​ക​ളി​ല്‍ സം​സ്ഥാ​ന കൈ​ത്ത​റി ആ​ന്‍​ഡ് ടെ​ക്‌​സ്റ്റ​യി​ല്‍​സ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു.

2019 ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണു 32.67 കോ​ടി കു​ടി​ശി​ക​യാ​യി​ട്ടു​ള്ള​ത്. അ​തി​നു​ശേ​ഷം ഓ​രോ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള കു​ടി​ശി​ക​യു​ടെ ക​ണ​ക്കു​ക​ള്‍ കാ​ര്യാ​ല​യം ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലെ ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ ക്ലാ​സു​ക​ളി​ലെ​യും എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ ഒ​ന്നു മു​ത​ല്‍ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ഇ​ക്കു​റി സൗ​ജ​ന്യ കൈ​ത്ത​റി യൂ​ണി​ഫോ​മു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.

8.5 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു 42 ല​ക്ഷം മീ​റ്റ​ര്‍ തു​ണി​യാ​ണ് ആ​വ​ശ്യ​മാ​യി വ​ന്ന​ത്. സ്‌​കൂ​ള്‍ തു​റ​ക്കും മു​മ്പേ തു​ണി​ക​ള്‍ എ​ത്തി​ച്ച് സൗ​ജ​ന്യ യൂ​ണി​ഫോം പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു.

പ്ര​ള​യം ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ചേ​ന്ദ​മം​ഗ​ല​ത്തേ​തു​ള്‍​പ്പെ​ടെ കൈ​ത്ത​റി മേ​ഖ​ല​യു​ടെ പു​ന​രു​ജ്ജീ​വ​ന​വും ല​ക്ഷ്യ​മി​ട്ടാ​ണു സൗ​ജ​ന്യ കൈ​ത്ത​റി യൂ​ണി​ഫോം പ​ദ്ധ​തി തു​ട​ങ്ങി​യ​ത്.

ഈ ​പ​ദ്ധ​തി​യാ​ണ് ഒ​രു വ​ര്‍​ഷം തി​ക​യും മു​മ്പേ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ന​ല്‍​കാ​ന്‍ കോ​ടി​ക​ളു​ടെ കു​ടി​ശി​ക​യി​ലെ​ത്തി നി​ല്‍​ക്കു​ന്ന​ത്.

Related posts

Leave a Comment