ഏത് വഴിയാണ് സോഷ്യല്‍ മീഡിയയില്‍ പണി വരികയെന്ന് പറയാനാകില്ല. സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത കാര്യങ്ങളിൽ ചിലപ്പോൾ നമ്മൾ എയറില്‍ ആയേക്കും. വൈറലായി െയറിലായിരിക്കുകയാണ് പ്രിയതാരം കാജൽ അഗർവാൾ.
പതിവ് പോലെ കുറച്ച് ചിത്രങ്ങള്‍ പങ്കുവച്ചതായിരുന്നു കാജല്‍. എന്നാല്‍ ഫോട്ടോ ഇട്ടത് മാത്രം ഓർമയുള്ളു. താരം ഇപ്പോള്‍ എയറിലാണ്. പോയവർഷം എങ്ങനെയായിരുന്നെന്നും ക്രിസ്മസിനെക്കുറിച്ചു പുതിയ വര്‍ഷത്തെ പ്രതീക്ഷകളെക്കുറിച്ചുമൊക്കെയുള്ളൊരു കുറിപ്പ് കൂടി കാജൽ പങ്കുവച്ചിട്ടുണ്ടായിരുന്നു.
വെള്ള ഷോര്‍ട്ട് ഫ്രോക്കാണ് ചിത്രത്തില്‍ കാജല്‍ ധരിച്ചിരിക്കുന്നത്. പക്ഷേ, സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പോയത് കാജല്‍ പങ്കുവച്ച ചിത്രങ്ങളിലെ കണ്ണാടിയിലേക്കായിരുന്നു. കണ്ണാടിയിലെ പ്രതിബിംബം കാണിച്ച് സോഷ്യല്‍ മീഡിയ കാജലിനെ ട്രോളുകയാണിപ്പോൾ. കാജൽ ഫോട്ടോ എടുക്കുന്നതിനു ചുറ്റോടു ചുറ്റും കണ്ണാടിയാണ്. നിൽക്കുന്നതും ഒരു മിററിന്റെ മുകളിലും. പിന്നെ കഥ പറയേണ്ട കാര്യമില്ലല്ലോ.
