കോ​ള​ജി​ലെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല രീ​തി​യി​ലാ​ക്കി പ്ര​ച​രി​പ്പി​ച്ച വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

കൊ​ച്ചി: അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല രീ​തി​യി​ലാ​ക്കി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ കൊ​ള​ജ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. തൃ​ക്കാ​ക്ക​രയിലെ സ്വകാര്യ കൊളജിലെ ര​ണ്ടാം വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി​യാ​യ എ​സ്. ശ്രീ​ഹ​രി (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഫോ​ണി​ൽ​നി​ന്ന് മോ​ർ​ഫ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സ് ക​ണ്ടെ​ത്തി. ഐ​ടി നി​യ​മ​ത്തി​ലെ 67 എ ​ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കോ​ള​ജ് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ലാ​ണു വി​ദ്യാ​ർ​ഥി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കോ​ള​ജി​ലെ ച​ട​ങ്ങു​ക​ളു​ടെ ഉ​ൾ​പ്പെ​ടെ ചി​ത്ര​ങ്ങ​ൾ ഇ​യാ​ൾ എ​ടു​ക്കാ​റു​ണ്ട്. ഇ​തി​നി​ടെ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണു പ്ര​തി മോ​ർ​ഫ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ച​തെ​ന്നാ​ണു സം​ശ​യം.

അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ഇ​രി​ക്കു​ന്ന​തും ന​ട​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഡി​യോ​ക​ളാ​ണു മോ​ർ​ഫ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ച​ത്. പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment