ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ലേ​ക്ക് വ​രും;  സാ​ധ്യ​ത പ്ര​വ​ചി​ച്ച് സ​ച്ചി​ൻ

മും​ബൈ: ഇം​ഗ്ല​ണ്ടി​ലും വെ​യ്ൽ​സി​ലു​മാ​യി ഈ ​മാ​സം ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് കി​രീ​ടം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കു​മെ​ന്ന് ഇ​തി​ഹാ​സ താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ. കാ​ലാ​വ​സ്ഥ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു.

ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ലേ​ക്ക് വ​രും. ചൂ​ടേ​റി​യ കാ​ലാ​വ​സ്ഥ​യാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ ക​ളി​ച്ച​പ്പോ​ൾ വി​ക്ക​റ്റു​ക​ൾ മി​ക​ച്ച​താ​യി​രു​ന്നു. സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം വി​ക്ക​റ്റു​ക​ൾ ഫ്ളാ​റ്റ് ആ​കും. ഇം​ഗ്ല​ണ്ടി​ലെ പി​ച്ചു​ക​ൾ ഫാ​സ്റ്റ് ബൗ​ളിം​ഗി​നെ പി​ന്തു​ണ​യ്ക്കാ​റാ​ണ് പ​തി​വെ​ങ്കി​ലും ബാ​റ്റിം​ഗി​നെ പ്ര​തി​കൂ​ല​മാ​യ ബാ​ധി​ക്കാ​നി​ട​യി​ല്ല, പ്ര​ത്യേ​കി​ച്ച് സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം- സ​ച്ചി​ൻ പ​റ​ഞ്ഞു.

ക്രി​ക്ക​റ്റ് നീ​രീ​ക്ഷ​ക​ർ ഒ​ന്നാ​കെ ഇം​ഗ്ല​ണ്ടി​നും ഓ​സ്ട്രേ​ലി​യ​യ്ക്കും ലോ​ക​ക​പ്പ് സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്പോ​ഴാ​ണ് സ​ച്ചി​ൽ കോ​ഹ്ലി​പ്പ​ട​യെ പി​ന്തു​ണ​ച്ചു പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.

Related posts