കലാഭവൻ മണിയുടെ ജന്മദിനം; സ​നു​ഷ​യ്ക്ക് തലചായ്ക്കാൻ വീടൊരുക്കി മ​ണി​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ കാ​സ്കേ​ഡാ​

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ​മ​ണി​യു​ടെ ജ​ന്മ​ദി​നം ഭ​വ​ന​ര​ഹി​ത​യാ​യ സ​നു​ഷ​യ്ക്ക് വീ​ട് നി​ർ​മി​ച്ചു ന​ല്കി സു​ഹൃ​ത്തു​ക്ക​ൾ ആ​ഘോ​ഷി​ച്ചു. ക​ലാ​ഭ​വ​ൻ​മ​ണി​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ കാ​സ്കേ​ഡാ​ണ് ഏ​ഴു ല​ക്ഷം രൂ​പ ചെ​ല​വി​ൽ വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. സം​സ്ഥാ​ന കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ സ​നു​ഷ​യ്ക്ക് താ​ക്കോ​ൽ കൈ​മാ​റി.

ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ, 1.5 ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സാ​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. 150 പേ​ർ​ക്ക് 10 കി​ലോ അ​രി വീ​തം വി​ത​ര​ണം ചെ​യ്തു.സി​നി​മാ​താ​ര​ങ്ങ​ളാ​യ ഹ​രി​ശ്രീ അ​ശോ​ക​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ര​മേ​ഷ് പി​ഷാ​ര​ടി, മ​ണി​ക​ണ്ഠ​ൻ, ജാ​ഫ​ർ ഇ​ടു​ക്കി, ക​ലാ​ഭ​വ​ൻ പ്ര​ജോ​ത്, സം​വി​ധാ​യ​ക​ൻ സു​ന്ദ​ർ ദാ​സ്, ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ ഐ.​എം.​വി​ജ​യ​ൻ, ജോ​പോ​ൾ അ​ഞ്ചേ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​എം.​ശ്രീ​ധ​ര​ൻ, വി.​ഒ.​പൈ​ല​പ്പ​ൻ, ബീ​ന ഡേ​വീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​സു​രേ​ഷ് (വി​നു) സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​എം.​ബെ​ന്നി ന​ന്ദി​യും പ​റ​ഞ്ഞു. ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ എം.​ജെ.​സാ​ബു, ജോ​യ് ക​ട്ടാ​ള​ൻ, ഡോ. ​ടി.​പി.​സു​മേ​ഷ്, സാ​ജ​ൻ വ​ട​ക്കും​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Related posts