കാതും കാലും കാക്കണം… ഉത്‌സവ സീസണെത്തി, കേരളത്തിലെ വാദ്യകലാകാരന്മാർ ശ്രദ്ധിക്കുക…


സ്വന്തം ലേഖകൻ
തൃ​ശൂ​ര്‍: കേ​ര​ള​ത്തി​ലെ വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​രി​ല്‍ പ​ല​ര്‍​ക്കും ചെ​വി​ക്കും കാ​ലി​നും ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കൂ​ടു​ന്നു. പൂ​ര​പ്രേ​മി​സം​ഘം അ​ടു​ത്തി​ടെ ചേ​ന്ദം​കു​ള​ങ്ങ​ര ശ്രീ​ഭ​ദ്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ല​ര്‍​ക്കും കാ​തി​നും കാ​ലി​നും പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​താ​യി മ​ന​സി​ലാ​ക്കി​യ​ത്.

ഉ​ത്സ​വ​സീ​സ​ണു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി മേ​ള​ത്തി​നും മ​റ്റും പോ​കേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് വി​ശ്ര​മം കു​റ​വാ​യ​തി​നാ​ല്‍ ബ്ല​ഡ്പ്ര​ഷ​റും ക്ഷീ​ണ​വും ഉ​ള്ള​താ​യും പ​രി​ശോ​ധ​ന​ക​ളി​ല്‍ ക​ണ്ടെ​ത്തി.
ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​രി​ല്‍ മി​ക്ക​വ​രും തു​ട​ര്‍​ചി​കി​ത്സ​ക്കാ​യി ക്യാ​മ്പു​മാ​യി സ​ഹ​ക​രി​ച്ച ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തു​ന്നു​ണ്ട്.

കൊ​ട്ടും വാ​ദ്യ​വും മാ​റ്റി​നി​ര്‍​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് കാ​തി​നും കാ​ലി​നും ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ഇ​ട​ക്കി​ടെ ഡോ​ക്ട​റെ ക​ണ്ട് ആ​വ​ശ്യ​മാ​യ ചി​കി​ത്സ തേ​ടു​ക​യെ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും വേ​ണ്ട​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ക്കു​ന്നു.

വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​കാ​നോ ഡോ​ക്ട​ര്‍​മാ​രെ കാ​ണാ​നോ മ​ടി കാ​ണി​ക്കു​ന്ന​ത് ഇ​ത്ത​രം ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഗു​രു​ത​ര​മാ​കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും അ​തി​നാ​ല്‍ ഇ​ട​ക്കി​ടെ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

തു​ട​ര്‍​ച്ച​യാ​യി നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​ത് മൂ​ലം വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​രു​ടെ കാ​ലു​ക​ള്‍​ക്കും പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഞ​ര​മ്പു​ക​ള്‍​ക്കും മ​റ്റും പ്ര​ശ്‌​ന​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ഉ​ത്സ​വ​സീ​സ​ണു​ക​ളി​ല്‍ ഇ​തൊ​ന്നും ക​ണ​ക്കാ​ക്കാ​തെ വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​ര്‍ രാ​പ്പ​ക​ലി​ല്ലാ​തെ അ​ല​യു​മ്പോ​ള്‍ സ്വ​ന്തം ആ​രോ​ഗ്യ​മാ​ണ് ക്ഷ​യി​ക്കു​ന്ന​തെ​ന്നും മ​രു​ന്നും ചി​കി​ത്സ​യും യ​ഥാ​സ​മ​യം ചെ​യ്ത് ആ​രോ​ഗ്യം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ മ​ടി​ക്ക​രു​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ ഓ​ര്‍​മി​പ്പി​ക്കു​ന്നു.

ക​ലാ​കാ​ര​ന്‍​മാ​ര്‍ ആ​രോ​ഗ്യ​സ്ഥി​തി നോ​ക്കാ​തെ ഓ​ടി​ന​ട​ക്കു​ന്ന​തി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യാ​ണ് പൂ​ര​പ്രേ​മി​സം​ഘം വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​ന​ല്‍​കി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. സ​രോ​ജ മ​ള്‍​ട്ടി സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​യും മ​ല​ബാ​ര്‍ ക​ണ്ണാ​ശു​പ​ത്രി​യി​ലേ​യും ഡോ​ക്ട​ര്‍​മാ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് ക്യാ​മ്പി​ലെ​ത്തി​യ​വ​രെ പ​രി​ശോ​ധി​ച്ച​ത്.

കേ​ര​ള​ത്തി​ലെ പേ​രു​കേ​ട്ട വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​രി​ല്‍ പ​ല​രും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത് ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ച്ചു. പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​രും പ​ഞ്ച​വാ​ദ്യ​പ്ര​മാ​ണി പ​ര​ക്കാ​ട് ത​ങ്ക​പ്പ മാ​രാ​രും കേ​ള​ത്ത് അ​ര​വി​ന്ദാ​ക്ഷ​ന്‍ മാ​രാ​രു​മ​ട​ക്കം നി​ര​വ​ധി പേ​ര്‍ ക്യാ​മ്പി​ലെ​ത്തി ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ച്ചി​രു​ന്നു.

ക​ല​ക​ളു​ടെ നി​ല​നി​ല്‍​പ്പ് ക​ലാ​കാ​ര​നി​ലൂ​ടെ എ​ന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ് ത​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് പൂ​ര​പ്രേ​മി​സം​ഘം പ്ര​സി​ഡ​ന്റ് ബൈ​ജു താ​ഴേ​ക്കാ​ട്ട്, വി​നോ​ദ് ക​ണ്ടെം​കാ​വി​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ക്യാ​മ്പി​നെ​ത്തി​യ​വ​ര്‍ തു​ട​ര്‍​ചി​കി​ത്സ​യും പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്ന​തു​പോ​ലെ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ പോ​യ​വ​രും ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും ഇ​വ​ര്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു.

Related posts

Leave a Comment