വരന്‍റെ വീട്ടിലേക്കുള്ള  നവദമ്പതി​ക​ളു​ടെ കാ​ള​വ​ണ്ടി​ യാ​ത്ര നാട്ടുകാർക്ക്  കൗ​തു​ക​മാ​യി

വ​ണ്ടി​ത്താ​വ​ളം: ന​വ​ദ​ന്പ​തി​ക​ൾ കാ​ള​വ​ണ്ടി​യി​ൽ വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്ത​ത് കാ​ഴ്ച​ക്കാ​ർ​ക്ക് കൗ​തു​ക​മാ​യി. വി​ള​യോ​ടി എ​ഴു​ത്താ​ണി ശി​വ​രാ​മ​ന്‍റെ മ​ക​ൻ ഷി​ജു​വും ക​ലാ​യം കു​ള​ന്പി​ൽ വി​ജ​യ​ന്‍റെ മ​ക​ൾ ജാ​ൻ​സി​യും ന​ല്ലേ​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ മ​ണ്ഡ​പ​ത്തി​ൽ വി​വാ​ഹി​ത​രാ​യ ശേ​ഷം കാ​റി​ൽ ചി​റ്റൂ​ർ താ​മ​ര​ക്കു​ള​ത്ത് എ​ത്തി​യ​ശേ​ഷം പി​ന്നീ​ട് കാ​ള​വ​ണ്ടി​യി​ലാ​ണ് ഇ​വ​ർ യാ​ത്ര ചെ​യ്ത​ത്.

ഇ​തി​നാ​യി വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് കാ​ള​വ​ണ്ടി​യും ബാ​ന്‍റ് മേ​ള​വും ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വ​ധു​വി​നെ പി​റ​കി​ലി​രു​ത്തി വ​ര​ൻ ത​ന്നെ​യാ​ണ് വ​ണ്ടി തെ​ളി​ച്ച​ത്. പ​ണ്ടു​കാ​ല​ത്തു​ള്ള​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നയാ​ത്രാ​വാ​ഹ​നം വി​വാ​ഹ ച​ട​ങ്ങി​ന് ഉ​പ​യോ​ഗി​ച്ച​ത് ഏ​വ​രു​ടേ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

Related posts