വിപിനന്‍ വിത്ത് ജാനു എന്ന് കാളിദാസ് ജയറാം! വായ്‌നോക്കിയെന്ന് ആരാധകര്‍; കാളിദാസിന്റെ ഏറ്റവും പുതിയ സെല്‍ഫ് ട്രോളിന് താരങ്ങളുള്‍പ്പെടെയുള്ളവരുടെ ട്രോള്‍

സെല്‍ഫ് ട്രോള്‍ കാളിദാസ് ജയറാമിനെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. പൂമരം സിനിമയുടെ റിലീസ് സമയത്ത് ധാരാളം ട്രോളുകള്‍ കാളിദാസ് സ്വയം എടുത്ത് പ്രയോഗിച്ചിരുന്നു. തെന്നിന്ത്യന്‍ താര സുന്ദരി തൃഷയുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന തന്റെ ചിത്രമാണിപ്പോള്‍ കാളിദാസ് സ്വയമെടുത്ത് ട്രോളിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ചിത്രം കാളിദാസ് തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ് ചെയ്തത്. ഒരു പുരസ്‌കാര ചടങ്ങിനിടെ കാളിദാസ് അറിയാതെ അജ്മല്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണിത്. എന്നാല്‍ സംഭവം ഇത്ര വലിയ ചര്‍ച്ചയാകുമെന്ന് കാളിദാസ് പോലും കരുതിയില്ല.

തന്നെ കളിയാക്കുന്ന ട്രോളുകളെ പോലും തമാശയോടെ ഉള്‍ക്കൊള്ളുന്ന കാളിദാസിന് ഈ ചിത്രവും നന്നായി ബോധിച്ചു. വിപിനന്‍ വിത്ത് ജാനു എന്നാണ് കാളിദാസ് ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. വിപിനന്‍ എന്നത് കാളിദാസിന്റെ പുതിയ ചിത്രമായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെ കഥാപാത്രത്തിന്റെ പേരാണ്. വായ്‌നോക്കിയെന്ന് ആരാധകരില്‍ ചിലര്‍ കാളിദാസിനെ വിശേഷിപ്പിച്ചിട്ടുമുണ്ട്.

 

Related posts