കാ​ളി​ദാ​സ് ജ​യ​റാ​മി​നെ ഹോ​ട്ട​ലി​ൽ ത​ട​ഞ്ഞു​വ​ച്ചു; ബി​ൽ തു​ക ന​ൽ​കാതെ ഷൂട്ടിംഗ് സംഘം പോകാനൊരുങ്ങി; മൂന്നാറിൽ സംഭവിച്ചത്…

മൂ​ന്നാ​ർ: ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മി​നെ​യും സം​ഘ​ത്തെ​യും മൂ​ന്നാ​റി​ലെ ഹോ​ട്ട​ലി​ൽ ത​ട​ഞ്ഞു​വ​ച്ചു. ബി​ൽ തു​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ത​ട​ഞ്ഞു​വ​ച്ച​ത്. ത​മി​ഴ് വെ​ബ് സീ​രി​സ് ഷൂ​ട്ടിം​ഗി​നാ​യാ​ണ് സം​ഘം മൂ​ന്നാ​റി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കാ​ളി​ദാ​സും സം​ഘ​വും ഇ​വി​ടെ താ​മ​സി​ച്ചെ​ങ്കി​ലും പോ​കാ​ൻ നേ​രം മു​റി വാ​ട​ക​യും റ​സ്റ്റ​റ​ന്‍റ് ബി​ല്ലും ന​ൽ​കി​യി​ല്ല. ഇ​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞ​ത്. പോ​ലീ​സെ​ത്തി ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ നി​ർ​മാ​ണ ക​മ്പ​നി പ​ണം അ​ട​ച്ചു.

Related posts

Leave a Comment