രേ​ഖ​ക​ളി​ല്ലാ​തെ കാ​റി​ൽ ക​ട​ത്തി​യ 99 ല​ക്ഷം പോ​ലീ​സ് പി​ടി​കൂ​ടി;  കാറിന്‍റെ ഡോറിൽ ഒളിപ്പിച്ച പണവുമായി പിടിയിലായത് മലപ്പുറം സ്വദേശികളായ യുവാക്കൾ

പ​ട്ടാ​ന്പി: രേ​ഖ​ക​ളി​ല്ലാ​തെ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 99 ല​ക്ഷം രൂ​പ കൊ​പ്പം പോ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്തു. പാ​ല​ക്കാ​ട് എ​സ്പി ദേ​ബേ​ഷ്കു​മാ​ർ ബ​ഹ്റ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​പ്പം എ​സ്ഐ എം.​ബി.​രാ​ജേ​ഷും സം​ഘ​വും പ​ണം പി​ടി​കൂ​ടി​യ​ത്.

കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്ന് പ​ണം മ​ല​പ്പു​റ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ചൊ​വ്വാ​ഴ്ച രാ​ത്രി ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ലാണ് കാ​റി​ൽ​നി​ന്ന് പ​ണം പി​ടി​കൂ​ടി​യ​ത്. കാ​റി​ന്‍റെ ഡോ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം. മ​ല​പ്പു​റം പൂ​ച്ചോ​ല​മേ​ട് പു​ള്ളാ​ട്ടു​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സാ​ഹി​ർ (23), തി​രു​ര​ങ്ങാ​ടി പ​റ​ക്കാ​ട്ടി​ൽ​വീ​ട്ടി​ൽ സ​ഹ​ദ് (25), മ​ല​പ്പു​റം ക​ല്ലു​വ​ള​പ്പി​ൽ നി​സാ​മു​ദ്ദീ​ൻ (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

എ​സ്ഐ​യ്ക്ക് പു​റ​മെ എ​എ​സ്ഐ​മാ​രാ​യ മ​ധു​സൂ​ദ​ന​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ പോ​ലീ​സു​കാ​രാ​യ സു​ധീ​ഷ്, രാ​ജേ​ഷ്’, വി​നോ​ദ്, ബൈ​ജു, ശ​ശി, റി​നു മോ​ഹ​ൻ, ക​ലാ​ധ​ര​ൻ, മു​രു​ക​ൻ, ലീ​ലാ​കൃ​ഷ്ണ​ൻ, പ്ര​സാ​ദ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് നാ​ലു​മാ​സ​ത്തി​നു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ നാ​ലു​കോ​ടി രൂപ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Related posts