“ചി​ൽ​ഡ്ര​ൻ​സ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ’ എടിഎമ്മിൽ വീണ്ടും 2000 രൂപയുടെ വ്യാജ നോട്ട്

kallanoteന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ എ​ടി​എ​മ്മി​ൽ​നി​ന്നു വീ​ണ്ടും ചി​ൽ​ഡ്ര​ൻ​സ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ നോ​ട്ടു​ക​ൾ ല​ഭി​ച്ചു. അ​മ​ർ കോ​ള​നി പ്ര​ദേ​ശ​ത്തെ എ​ടി​എ​മ്മി​ൽ​നി​ന്നാ​ണ് 2000 രൂ​പ​യു​ടെ വ്യാ​ജ​നോ​ട്ടു​ക​ൾ ല​ഭി​ച്ച​ത്. സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽനി​ന്നാ​ണ് ചി​ൽ​ഡ്ര​ൻ​സ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ നോ​ട്ടു​ക​ൾ ല​ഭി​ച്ച​ത്. മ​നോ​ര​ഞ്ജ​ൻ ബാ​ങ്കെ​ന്നും നോ​ട്ടു​ക​ളി​ൽ പ്രി​ൻ​റ് ചെ​യ്തി​ട്ടു​ണ്ട്.

 
നോ​ട്ട് ല​ഭി​ച്ച​യാ​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി കേ​സ് ക്രൈം ബ്രാ​ഞ്ചി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. മു​ന്പും ഡ​ൽ​ഹി​യി​ലെ എ​ടി​എ​മ്മി​ൽ​നി​ന്നു ചി​ൽ​ഡ്ര​ൻ​സ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ നോ​ട്ടു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഡ​ൽ​ഹി സം​ഘം വി​ഹാ​ർ തി​ഗ്രി​യി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ​നി​ന്ന് ഇ​ത്ത​ര​ത്തി​ലു​ള്ള നാ​ലു ര​ണ്ടാ​യി​രം രൂ​പ നോ​ട്ടു​ക​ളാ​ണ് യു​വാ​വി​ന് ല​ഭി​ച്ച​ത്.

 
ഭാ​ര​തീ​യ റി​സ​ർ​വ് ബാ​ങ്ക് എ​ന്ന​തി​ന് പ​ക​രം ഭാ​ര​തീ​യ മ​നോ​ര​ഞ്ജൻ ബാ​ങ്ക് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നോ​ട്ടി​ന്‍റെ സീ​രി​യ​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത് ആ​റ് പൂ​ജ്യ​ങ്ങ​ളാ​ണ്.​ആ​ർ​ബി​ഐ ലോ​ഗോ​ക്ക് പ​ക​രം പി​കെ മു​ദ്ര പ​തി​ച്ച നോ​ട്ടി​ൽ ഗ​വ​ർ​ണ​റു​ടെ ഒ​പ്പും ഇ​ല്ല. ഗ​വ​ർ​ണ​റു​ടെ ഉ​റ​പ്പി​ന് പ​ക​രം ര​ണ്ടാ​യി​രം രൂ​പ​യ്ക്ക് തു​ല്യ​മാ​യ കൂ​പ്പ​ണ്‍ ന​ൽ​കു​മെ​ന്നു​ള്ള കു​ട്ടി​ക​ളു​ടെ ഉ​റ​പ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts