ക​ട്ട​പ്പ​ന​യി​ലെ കു​ഴ​ൽ​പ്പ​ണ വേ​ട്ട: പി​ന്നി​ൽ വ​ൻ ക​ള്ള​പ്പ​ണ മാ​ഫി​യ​യെ​ന്ന് സൂ​ച​ന; പി​ടികൂ​ടി​യ​ത് 1 കോ​ടി 2.5 ല​ക്ഷം രൂപ


ക​ട്ട​പ്പ​ന: ഒ​രു കോ​ടി​യു​ടെ ക​ള്ള​പ്പ​ണം പി​ടി കൂ​ടി​യ കേ​സി​ൽ പോ​ലീ​സും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വ​കു​പ്പും ഇ​ൻ​കം​ടാ​ക്സ് വ​കു​പ്പും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ സം​ബ​ന്ധി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ​തി​വാ​യി കു​ഴ​ൽ​പ്പ​ണം ക​ട​ത്തു​ന്ന വ​ൻ സം​ഘ​മാ​ണെ​ന്ന സൂ​ച​ന​ക​ളാ​ണ് പു​റ​ത്തുവ​രു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ഷെ​ബീ​ർ, മ​ല​പ്പു​റം കോ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി പ്ര​തീ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് ഇ​ന്ന​ലെത്ത​ന്നെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ ഇ​വ​ർ ആ​ർ​ക്കു വേ​ണ്ടി​യാ​ണ് പ​ണം എ​ത്തി​ച്ച​തെ​ന്നും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു കോ​ടിക്കു​മേ​ൽ ക​ള്ള​പ്പ​ണം പി​ടികൂ​ടു​ന്ന​ത്.

ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കാ​റി​ൽ ഒ​ളി​പ്പി​ച്ച ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കോ​ടി ര​ണ്ട​ര ല​ക്ഷം രൂ​പ പു​ളി​യ​ൻ​മ​ല ഹി​ൽ​ടോ​പ്പി​ൽവ​ച്ച് പി​ടികൂ​ടി​യ​ത്.

കാ​റി​ൽ ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ നൗ​ഷാ​ദ് എ​ന്ന​യാ​ൾ​ക്ക് കൈ​മാ​റാ​നാ​യി ചെ​ന്നൈ​യി​ൽനി​ന്നു കൊ​ണ്ടു​വ​ന്ന പ​ണ​മാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പി​ടി​യി​ലാ​യ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ മ​ല​പ്പു​റ​ത്തേ​ക്കാ​ണ് പ​ണം കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് സൂ​ച​ന.

കാ​റി​നു​ള്ളി​ൽ പ്ലാ​റ്റ്ഫോ​മി​ന​ടി​യി​ൽ പ്ര​ത്യേ​ക അ​റ നി​ർമി​ച്ച് ഇ​തി​നു​ള്ളി​ലാ​യി​രു​ന്നു പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ അ​റ ക​ണ്ടെ​ത്താൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​നം അ​ടു​ത്തു​ള്ള സ​ർ​വീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് റാ​ന്പി​ൽ ക​യ​റ്റി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​റ ക​ണ്ടെ​ത്തി​യ​ത്.​

തു​ട​ർ​ന്ന് അ​റു​ത്തു മു​റി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. പ​ണം പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

Related posts

Leave a Comment