മമത ബാനർജി ഡൽഹിയിൽ; സന്ദർശനത്തിനു പിന്നിലെ ലക്ഷ്യം? ഉ​റ്റു​നോ​ക്കി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​​ക​ർ


നിയാസ് മുസ്തഫ
പ​ശ്ചി​മ​ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​നം ഉ​റ്റു​നോ​ക്കി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​​ക​ർ. ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലെ​ത്തി​യ മ​മ​ത പാ​ർ​ട്ടി​യു​ടെ ലോ​ക്സ​ഭ, രാ​ജ്യ​സ​ഭ എം​പി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ലീ​ഡ​ർ സു​ഖേ​ന്ദു ശേ​ഖ​ർ റോ​യി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു മ​മ​ത​യു​ടെ എം​പി​മാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച.

സ്കൂ​ൾ നി​യ​മ​ന അ​ഴി​മ​തി​യി​ൽ കു​ടു​ങ്ങി​യ​തോ​ടെ പാ​ർ​ട്ടി​യി​ലും സ​ർ​ക്കാ​രി​ലും ത​ഴ​യ​പ്പെ​ട്ട പാ​ർ​ത്ഥ ചാ​റ്റ​ർ​ജി​യു​ടെ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു വ​ന്ന മ​മ​ത​യു​ടെ മ​രു​മ​ക​ൻ കൂ​ടി​യാ​യ അ​ഭി​ഷേ​ക് മ​മ​ത​യോ​ടൊ​പ്പം യോ​ഗ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.

എം​പി​മാ​രു​മാ​യു​ള്ള യോ​ഗ​ത്തി​ൽ മ​മ​ത ഒ​രു മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചു. മ​ണ്‍​സൂ​ണ്‍ സ​മ്മേ​ള​ന​ത്തി​ന്‍റെ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യ​ത്.

പാ​ർ​ത്ഥ ചാ​റ്റ​ർ​ജി​യെ ഇ​ഡി വ​ഴി പൂ​ട്ടി​യ​ത് ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന വേ​ള​യി​ലാ​ണ് മ​മ​ത​യു​ടെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​നം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

പ്രധാനമന്ത്രിയെ കാണും
ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി മ​മ​ത കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്.ഇ​തോ​ടൊ​പ്പം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന് ആ​ശം​സ നേ​രാ​ൻ അ​വ​ർ രാ​ഷ്ട്ര​പ​തി ഭ​വ​ൻ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഭ​ര​ണ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​വി​ല്ലെ​ന്നും മു​തി​ർ​ന്ന തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​റ​യു​ന്നു.

സോണിയയെ കണ്ടേക്കും
കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി മ​മ​ത കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.കോ​ണ്‍​ഗ്ര​സി​ന് കൂ​ടി പ​ങ്കാ​ളി​ത്ത​മു​ള്ള ജാ​ർ​ഖ​ണ്ഡ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി ന​ട​ത്തി​യ ശ്ര​മം ത​ക​ർ​ത്ത​ത് പ​ശ്ചി​മ​ബം​ഗാ​ൾ പോ​ലീ​സ് ആ​ണെ​ന്നും ഇ​ത് കോ​ണ്‍​ഗ്ര​സ് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും സോ​ണി​യ​യോ​ട് മ​മ​ത കൂടിക്കാഴ്ചയിൽ ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും.

ശ​നി​യാ​ഴ്ച ആം​ആ​ദ്മി പാ​ർ​ട്ടി, ഡി​എം​കെ, ടി​ആ​ർ​എ​സ് തു​ട​ങ്ങി​യ കോ​ണ്‍​ഗ്ര​സ് ഇ​ത​ര പാ​ർ​ട്ടി​ക​ളു​ടെ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ മ​മ​ത ബാ​ന​ർ​ജി പ​ങ്കെ​ടു​ത്തേ​ക്കും.

നീതി ആയോഗിന്‍റെ ജനറൽ ഗവേണിംഗ് കൗൺസിൽ യോഗത്തിലും മമത പങ്കെടു ക്കുന്നുണ്ട്. ഓ​ഗ​സ്റ്റ് എ​ട്ടി​ന് കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് അ​വ​ർ മ​ട​ങ്ങും.

Related posts

Leave a Comment