ക​ല്ലാ​ര്‍ ഡാ​മി​ല്‍ മ​ണ്ണും ചെ​ളി​യും നീ​ക്കംചെ​യ്യു​ന്ന ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചു

നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ര്‍ ഡാ​മി​ന്‍റെ സം​ഭ​ര​ണശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ 10 സെ​ന്‍റി​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​ഞ്ഞ ശേ​ഷ​മാ​ണ് ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ചവ​രെ ജോ​ലി​ക​ള്‍ തു​ട​രും. സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ല്‍ ഡാ​മി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സൈ​റ​ണു​ക​ള്‍ മു​ഴ​ക്കി​യി​രു​ന്നു. വെ​ള്ളം ഒ​ഴു​ക്കു​ന്ന സ​മ​യ​ത്ത് പൊ​തു​ജ​ന​ങ്ങ​ള്‍ പു​ഴ​യി​ല്‍ ഇ​റ​ങ്ങ​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​റി​യി​ച്ചി​രു​ന്നു.

ക​ടു​ത്ത വേ​ന​ലാ​യ​തി​നാ​ല്‍ ഡാ​മി​ല്‍ കാ​ര്യ​മാ​യി വെ​ള്ള​മു​ണ്ടാ​യി​രു​ന്നി​ല്ല. 2022 മു​ത​ലാ​ണ് ഡാ​മി​ലെ മ​ണ്ണും ചെ​ളി​യും ഒ​ഴു​ക്കി​ക്ക​ള​ഞ്ഞ് സം​ഭ​ര​ണ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment