സി​പി​എം മു​ക്ത കേ​ര​ളം ബി​ജെ​പി പ​റ​യാ​ത്ത​തെ​ന്ത്‍: സ​ച്ചി​ൻ പൈ​ല​റ്റ്

കൊ​ച്ചി: കോ​ൺ​ഗ്ര​സ് മു​ക്ത​ഭാ​ര​തം എ​ന്നു പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി​ക്ക് എ​ന്തു​കൊ​ണ്ടാ​ണ് സി​പി​എം മു​ക്ത​കേ​ര​ളം എ​ന്നു പ​റ​യാ​നാ​വാ​ത്ത​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ ചോ​ദ്യം. ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ ഡീ​ൽ ഉ​ണ്ടെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണി​ത്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​ൻ കാ​ല​താ​സ​മു​ണ്ടാ​വി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ലെ​ത്തി​യ രാ​ജ​സ്ഥാ​ൻ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ സ​ച്ചി​ൻ പൈ​ല​റ്റ് കോ​ൺ​ഗ്ര​സി​ലെ പ്ര​തീ​ക്ഷ​ക​ളും സി​പി​എം-​ബി​ജെ​പി ഡീ​ൽ വി​വാ​ദ​വും ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നി​ല​പാ​ടു​ക​ൾ‌ വ്യ​ക്ത​മാ​ക്കി:

സി​എം-​പി​എം സെ​യിം!
മോ​ദി​യും പി​ണ​റാ​യി​യും ഒ​രേ വ​ഴി​യി​ലാ​ണ്. പ​ല കാ​ര്യ​ങ്ങ​ളി​ലും ഇ​രു​വ​രും ര​ണ്ട​ല്ല, ഒ​ന്നാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ചാ​ര​ണ പോ​സ്റ്റ​റു​ക​ളി​ൽ പി​ണ​റാ​യി​യു​ടെ ചി​ത്രം മാ​ത്ര​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തു​പോ​ലെ ബി​ജെ​പി മോ​ദി​യു​ടെ​യും. ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കും മ​റ്റു നേ​താ​ക്ക​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ഭ​യ​മാ​ണ്.
ബി​ജെ​പി​യു​മാ​യി ധാ​ര​ണ​യു​ള്ള​തു​കൊ​ണ്ടാ​ണ് സി​പി​എം അ​വ​ർ​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നും മി​ണ്ടാ​ത്ത​ത്.

എ​ല്ലാ​റ്റി​നും സ​മ​രം ചെ​യ്യു​ന്ന സി​പി​എ​മ്മി​ന് പാ​ച​ക​വാ​ത​ക ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും കേ​ന്ദ്ര​ത്തി​നെ​തി​രേ സ​മ​ര​ത്തി​നോ പ്ര​തി​ഷേ​ധ​ത്തി​നോ മ​ടി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ‌ മോ​ദി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി ഒ​രു വാ​ക്കു പ​റ​ഞ്ഞി​ട്ടി​ല്ല. ബി​ജെ​പി​ക്കെ​തി​രേ മൗ​നം പാ​ലി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രേ തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മോ​ദി​യും ഇ​തു ചെ​യ്യു​ന്നു​ണ്ട​ല്ലോ. മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും തൃ​പ്തി​പ്പെ​ടു​ത്തു​ക​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ജ​ണ്ട.

ഇ​ഡി​യി​ലും ഡീ​ൽ
ഇ​ഡി അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും സി​പി​എം-​ബി​ജെ​പി ധാ​ര​ണ വ്യ​ക്ത​മാ​ണ്. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ഉ​ൾ​പ്പെ​ടെ എ​ത്ര​യോ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ ഉ​യ​ർ​ന്ന​ത്. അ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലും ഇ​ഡി ത​യാ​റാ​യി​ല്ല. ബി​ജെ​പി ഭ​രി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു​വ​രെ, ക്ര​മ​ക്കേ​ട് തെ​ളി​ഞ്ഞ സി​പി​എ​മ്മി​ന്‍റെ ഏ​തെ​ങ്കി​ലും ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചി​ല്ല.

ഇ​ഡി, ഐ​ടി തു​ട​ങ്ങി​യ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ കോ​ൺ​ഗ്ര​സി​ലെ രാ​ഹു​ൽ ഗാ​ന്ധി​യെ​യും സോ​ണി​യ ഗാ​ന്ധി​യെ​യും മ​റ്റു നേ​താ​ക്ക​ളെ​യും എ​ത്ര​യോ ത​വ​ണ​യാ​ണ് അ​നാ​വ​ശ്യ​മാ​യും അ​കാ​ര​ണ​മാ​യും ബു​ദ്ധി​മു​ട്ടി​ച്ച​ത്. പ​ക്ഷേ, ഒ​രു സി​പി​എം നേ​താ​വി​നെ​യും ഇ​ഡി ശ​ല്യം ചെ​യ്തി​ല്ല. അ​ഴി​മ​തി​ക്കാ​രാ​യ സി​പി​എം നേ​താ​ക്ക​ൾ​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​ത് ബി​ജെ​പി ബോ​ധ​പൂ​ർ​വം ചെ​യ്യു​ന്ന​താ​ണ്.
ഇ​ഡി അ​ന്വേ​ഷ​ണ​ങ്ങ​ളി​ലു​ള്ള ഡീ​ലു​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സി​പി​എം-​ബി​ജെ​പി ഡീ​ൽ.

നി​രാ​ശ​രാ​ണ് മ​ല​യാ​ളി​ക​ൾ
കേ​ര​ള​ത്തി​നു ന​ഷ്ട​ങ്ങ​ൾ ഏ​റെ​യു​ണ്ടാ​യ കാ​ല​ഘ​ട്ട​മാ​ണ് ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷം. എ​ത്ര​യോ ചെ​റു​പ്പ​ക്കാ​രാ​ണ് സു​ര​ക്ഷി​ത ജീ​വി​ത​മാ​ർ​ഗം തേ​ടി കേ​ര​ളം വി​ട്ട​ത്. ഇ​വി​ടെ ക്രി​യാ​ത്മ​ക​മാ​യ നി​ക്ഷേ​പ​ങ്ങ​ളോ വ​ലി​യ വ്യ​വ​സാ​യ​ങ്ങ​ളോ വ​ന്നി​ല്ല.

ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ട് ചെ​യ്ത കേ​ര​ളീ​യ​ർ ഇ​ന്നു വ​ലി​യ നി​രാ​ശ​യി​ലാ​ണ്. പി​ണ​റാ​യി​ഭ​ര​ണം കേ​ര​ളം മ​ടു​ത്തു. തോ​ന്നും​പോ​ലെ വാ​യ്പ​ക​ളെ​ടു​ത്തും കു​ടി​ശി​ക പെ​രു​കി​യും കേ​ര​ളം പ്ര​തി​സ​ന്ധി​യി​ലാ​ണ്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫി​നെ കേ​ര​ളം ഭ​ര​ണ​മേ​ൽ​പ്പി​ക്കും.

യു​ഡി​എ​ഫി​ൽ മു​ഖ്യ​മ​ന്ത്രി ത​ർ​ക്ക​മി​ല്ല
ജ​നാ​ധി​പ​ത്യ സ്വ​ഭാ​വ​മു​ള്ള കോ​ൺ​ഗ്ര​സി​ൽ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. അ​തെ​ല്ലാം ഹൈ​ക്ക​മാ​ൻ​ഡും നേ​താ​ക്ക​ളും ഇ​ട​പെ​ട്ടു പ​രി​ഹ​രി​ച്ചു. ഇ​പ്പോ​ൾ ഒ​രി​ട​ത്തും ത​ർ​ക്ക​ങ്ങ​ളി​ല്ല. മി​ക​ച്ച സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റേ​ത്. യു​ഡി​എ​ഫ് പ​ട്ടി​ക​യി​ൽ യു​വാ​ക്ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും മി​ക​ച്ച പ​രി​ഗ​ണ​ന ന​ൽ​കി. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി​യെ കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ യു​ഡി​എ​ഫി​ൽ യാ​തൊ​രു കാ​ല​താ​മ​സ​വു​മു​ണ്ടാ​കി​ല്ല. കേ​ര​ള​ത്തി​ൽ സ​മ്പൂ​ർ​ണ വി​ജ​യ​ത്തി​നു​വേ​ണ്ടി​യാ​ണ് യു​ഡി​എ​ഫ് മ​ത്സ​രി​ക്കു​ന്ന​ത്.

സി​ജോ പൈ​നാ​ട​ത്ത്

Related posts

Leave a Comment