തിരുവനന്തപുരം: ആര്‍എസ്എസുമായി കൈകോര്‍ത്ത് പിണറായി വിജയന് മത്സരിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി .
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില്ലറ വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം എല്‍ഡിഎഫ് കാട്ടില്ല. ആര്‍എസ്എസിന്റെ പ്രധാന ടാര്‍ഗറ്റ് താനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസിനെ എതിര്‍ത്തത് ആരാണെന്ന് ജനത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണ്. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ പ്രസ്താവന ജനങ്ങളെ വിഭജിക്കാനും അപരമത വിദ്വേഷം വളര്‍ത്താനുമാണ്.
വിഘടനവാദശ്രമമാണ് നടത്തുന്നതെന്നും കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് പണം നല്‍കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് അവസാനം പിന്മാറി.
വയനാടിന് വേണ്ടി എത്ര വീട് നിര്‍മ്മിച്ച് നല്‍കിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. വയനാടിന്റെ പേരില്‍ കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാക്ക് പറഞ്ഞാല്‍ പാലിക്കാത്തവരാണ് കോണ്‍ഗ്രസുകാര്‍ . എന്നാല്‍ എല്‍ഡിഎഫ് ചെയ്യുന്ന കാര്യങ്ങളെ പറയുകയുള്ളു. പറഞ്ഞാല്‍ അതെല്ലാം ചെയ്തിരിക്കും. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എല്‍ഡിഎഫ് മികവാര്‍ന്ന വിജയം നേടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
