അ​ര്‍​ധ​രാ​ത്രി വാ​ഹ​ന​ത്തി​ല്‍ ക​ല്ലു​മാ​യെ​ത്തി വീ​ട് എ​റി​ഞ്ഞു ത​ക​ര്‍​ത്തു; വീ​ട്ടു​കാ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു; പിന്നില്‍ പാറമട ലോബികളാണെന്ന് ഏപ്പച്ചന്‍; കാരണം…

തൊ​ടു​പു​ഴ: അ​ര്‍​ധ​രാ​ത്രി വാ​ഹ​ന​ത്തി​ല്‍ ക​ല്ലു​മാ​യെ​ത്തി​യ സം​ഘം വീ​ട് എ​റി​ഞ്ഞു ത​ക​ര്‍​ത്തു. വീ​ട്ടി​ല്‍ ഉ​റ​ങ്ങിക്കി​ട​ന്നി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍ പ്രാ​ണ ര​ക്ഷാ​ര്‍​ഥം ഓ​ടി ര​ക്ഷ​പെ​ട്ടു. ക​ല്ലേ​റി​ല്‍ വീ​ട് ത​ക​ര്‍​ന്നു. മു​ട്ടം തു​ട​ങ്ങ​നാ​ട് ഇ​ല്ലി​ചാ​രി പ​ള്ളി​ക്ക് സ​മീ​പം പു​ത്ത​ന്‍​പു​ര​യി​ല്‍ ഏ​പ്പ​ച്ച​ന്റെ വീ​ടാ​ണ് അ​ക്ര​മി സം​ഘം ക​ല്ലെ​റി​ഞ്ഞ് ത​ക​ര്‍​ത്ത​ത്.

പാ​റ​മ​ട ലോ​ബി​ക​ളാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് ഏ​പ്പ​ച്ച​ന്‍ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഏ​പ്പ​ച്ച​നും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഉ​റ​ക്ക​ത്തി​നി​ട​യി​ല്‍ വീ​ട്ടി​ല്‍ ക​ല്ലു​ക​ള്‍ പ​തി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് ഇ​വ​ര്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യോ​ടി. ഇ​തി​നി​ടെ അ​ക്ര​മി സം​ഘം വീ​ടി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ് വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ത​ക​ര്‍​ത്തു. ബ​ഹ​ളം കേ​ട്ട് അ​യ​ല്‍​വാ​സി​ക​ള്‍ എ​ത്തി​യ​പ്പേ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റി ര​ക്ഷ​പെ​ട്ടു.

ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട് നി​ശേ​ഷം ത​ക​ര്‍​ന്നു. ഏ​പ്പ​ച്ച​ന്റെ വീ​ടി​നു സ​മീ​പം അ​ന​ധി​കൃ​ത​മാ​യി പാ​റ​മ​ട പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. പാ​റ​മ​ട​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി ഏ​പ്പ​ച്ച​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തെ തു​ട​ര്‍​ന്നാ​ണ് ഇ​ന്ന​ലെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് മു​ട്ടം സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും പോ​ലീ​സ് സം​ഘം രാ​ത്രി ത​ന്നെ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. വീ​ട്ടു​കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത​തി​നു ശേ​ഷം പ്ര​തി​ക​ളെ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment