സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം മൂലം ബാ​റു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ സ​ങ്കേ​ത​മാ​യി മാ​റുന്നു; കല്ലടിക്കോട്ടെ കൊ​ല​പാ​ത​കത്തിൽ ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് മ​ദ്യ​വി​രു​ദ്ധ​സ​മി​തി

പാ​ല​ക്കാ​ട്: ക​ല്ല​ടി​ക്കോ​ട്ടെ ബാ​റി​ലെ സം​ഘ​ർ​ത്തി​നി​ടെ​യു​ണ്ടാ​യകൊ​ല​പാ​ത​കം പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് പാ​ല​ക്കാ​ട് രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി 11 വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ സ​ങ്കേ​ത​മാ​യി മാ​റു​ക​യും തു​ട​ർ​ന്നു കൈ​യാ​ങ്ക​ളി​യി​ലേ​യ്ക്കും കൊ​ല​പാ​ത​ക​ത്തി​ലേ​യ്ക്കും നീ​ങ്ങു​ക​യാ​ണ്.

ഇ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ത​ല​യ്ക്ക് അ​ടി​യേ​റ്റ് കൈ​പ്പ​ള്ളി​മാ​ലി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ മാ​ത്യു ജോ​സ​ഫ്(​അ​ജി 43) കൊ​ല​പാ​ത​കം. രാ​ത്രി വൈ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റു​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രും പോ​ലീ​സും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​യ​മ ലം​ഘ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts