കൗ​മാ​ര​ക​ലാ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന മേ​ള​യു​ടെ വേ​ദി ഉണ​​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; സ്വ​ർ​ണ​ക്ക​പ്പ് കോഴിക്കോട്ട് എ​ത്തി


കോ​ഴി​ക്കോ​ട്: കൗ​മാ​ര​ക​ലാ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന മേ​ള​യു​ടെ വേ​ദി ഉ​യ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി. ക​ലോ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള കോ​ഴി​ക്കോ​ടി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ഇ​തി​നോ​ട​കം ത​ന്നെ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

നാ​ളെ രാ​വി​ലെ വി​ക്രം മൈ​താ​നി​യി​ൽ പ​താ​ക ഉ​യ​രു​ന്ന​തോ​ടെ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​ത്തി​ന് തി​രി​തെ​ളി​യും.

ക​ലോ​ത്സ​വ​ത്തി​നാ​യി കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ രാ​വി​ലെ 10ന് ​മോ​ഡ​ൽ എ​ച്ച്എ​സ്എ​സി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ​തു.

ക​ലോ​ത്സ​വ​ത്തി​നാ​യി കോ​ഴി​ക്കോ​ട് എ​ത്തു​ന്ന ആ​ദ്യ ജി​ല്ലാ ടീ​മി​ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ റി​സ​പ്ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

രാ​വി​ലെ 10:30ന് ​മാ​നാ​ഞ്ചി​റ​യി​ൽ ക​ലോ​ത്സ​വ വ​ണ്ടി എ​ന്ന​പേ​രി​ൽ അ​ല​ങ്ക​രി​ച്ച 30 ബ​സു​ക​ളും നി​ര​ക്ക് കു​റ​ച്ച് ഓ​ടു​ന്ന ഓ​ട്ടോ​ക​ളും അ​ണി​നി​ര​ത്തി റോ​ഡ് ഷോ ​ന​ട​ത്തി.

അ​ക്കോ​മ​ഡേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കാ​വ് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് താ​മ​സ സൗ​ക​ര്യ​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു.

ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വ​ർ​ണ​ക്ക​പ്പ് ഇ​ന്ന് ഉ​ച്ച​യോ​ടെ​ കോ​ഴി​ക്കോ​ട്ടെ​ത്തി. ജി​ല്ലാ അ​തി​ർ​ത്തി​യാ​യ രാ​മ​നാ​ട്ടു​ക​ര​യി​ൽ ക​പ്പ് ഏ​റ്റു​വാ​ങ്ങി.

10 കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചെ​ത്തു​ന്ന സ്വ​ർ​ണ​ക്ക​പ്പ് ഘോ​ഷ​യാ​ത്ര​യെ മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി​യും പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും വ​ര​വേ​ൽ​ക്കും.

തു​ട​ർ​ന്ന് ര​ണ്ടു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് സ്വ​ർ​ണ്ണ​ക്ക​പ്പ് മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. വൈ​കു​ന്നേ​രം ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചി​ത്വ​മി​ഷ​ൻ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ന്ദേ​ശ​യാ​ത്ര സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച് വി​ക്രം മൈ​താ​നി​യി​ൽ അ​വ​സാ​നി​ക്കും.

അ​തി​നു​ശേ​ഷം വോ​ള​ണ്ടി​യ​ർ​മാ​ർ വി​ക്രം മൈ​താ​നി ശു​ചീ​ക​രി​ച്ച് വേ​സ്റ്റ് ബി​ൻ സ്ഥാ​പി​ക്കും.

Related posts

Leave a Comment