എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സി​ൽ  ശ​ശി ത​രൂ​ർ -സു​കു​മാ​ര​ൻ​നാ​യ​ർ കൂ​ടി​ക്കാ​ഴ്ച; അ​ര​മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്ചയിൽ കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​നും

കോ​ട്ട​യം: മ​ന്നം​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പെ​രു​ന്ന​യി​ലെ​ത്തി​യ ശ​ശി​ത​രൂ​ർ എം​പി എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. അ​ര​മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്ച നീ​ണ്ടു നി​ന്നു. ആ​നു​കാ​ലി​ക രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ കാ​ര്യ​ങ്ങ​ളും സം​വ​ര​ണ വി​ഷ​യ​വും ച​ർ​ച്ച ചെ​യ്ത​താ​യാ​ണ് സൂ​ച​ന.

അ​ടു​ത്ത നാ​ളി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടെ ശ​ശി ത​രൂ​ർ ന​ട​ത്തി സ​ന്ദ​ർ​ശ​ന​ങ്ങ​ളും വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളും കോ​ണ്‍​ഗ്ര​സി​ലും യു​ഡി​എ​ഫി​ലും ഉ​ൾ​പ്പെ​ടെ വി​വാ​ദ​മാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ രം​ഗ​ത്ത് എ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ശി ത​രൂ​ർ -സു​കു​മാ​ര​ൻ നാ​യ​ർ കൂ​ടി​ക്കാ​ഴ്ച ശ്ര​ദ്ധേ​യ​മാ​യി. കൂ​ടി​ക്കാ​ഴ്ച​യി​ൽ കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​നും പ​ങ്കെ​ടു​ത്തു.

ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ നി​ര​വ​ധി നേ​താ​ക്ക​ൾ എ​ത്തി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment