വി​വാ​ഹ​ത്തി​ന് പെട്രോള്‍ സ​മ്മാ​നം! ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രേ ത​മി​ഴ്നാ​ട്ടി​ൽ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധം പ​ട​രു​ന്നു; സംഭവം വാ​ർ​ത്ത​യാ​ക്കി വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ളും

ചെ​ന്നൈ: ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ വി​വാ​ഹ​ത്തി​ന് സ​മ്മാ​ന​മാ​യി പെ​ട്രോ​ൾ ന​ൽ​കി പ്ര​തി​ഷേ​ധം വ്യാ​പ​കം. പെ​ട്രോ​ൾ വി​ല കു​തി​ച്ചുയ​ർ​ന്ന​തോ​ടെ ഗൂ​ഡ​ല്ലൂ​രി​ലെ കു​മ​ര​ച്ചി ഗ്രാ​മ​ത്തി​ലെ ഇ​ല​ഞ്ചെ​ഴി​യ​നും ക​നി​മൊ​ഴി​ക്കു​മാ​ണ് കൂ​ട്ടു​കാ​രാ​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​ഞ്ചു ലി​റ്റ​ർ പെ​ട്രോ​ൾ സമ്മാ​ന​മാ​യി കൈ​മാ​റി​യ​ത്.

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു വി​വാ​ഹ​ത്തി​ൽ കാ​ട്ടി​യ​ത്. ഇ​ന്ധ​ന​വി​ല ദി​നം​പ്ര​തി കൂ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക എ​ന്നൊ​രു ല​ക്ഷ്യം കൂ​ടി​യു​ണ്ടാ​യി​രു​ന്നു. കൂ​ട്ടു​കാ​ർ ത​ന്നെ ആ ​പെ​ട്രോ​ൾ വ​ര​ന്‍റെ ബൈ​ക്കി​ൽ നി​റ​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ ത​ന്നെ ഒ​രു ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ വി​വാ​ഹ​ത്തി​നും സു​ഹൃ​ത്തു​ക്കൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് നാ​ലു ലി​റ്റ​ർ പെ​ട്രോ​ളാ​ണ്. പ്ര​ഭു – ദി​വ്യ ദ​ന്പ​തി​ക​ൾ​ക്കാ​ണ് പെ​ട്രോ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

ഇ​ന്ധ​വി​ല വ​ർ​ധ​ന​വി​നെ​ത്തു​ട​ർ​ന്ന് ഓട്ടോ ​ഓ​ടി​ച്ച് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് പ്ര​ഭു​വി​ന്‍റെ കൂ​ട്ടു​കാ​രാ​യ ഡ്രൈ​വ​ർ​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 85 രൂ​പ​യി​ല​ധി​ക​മാ​ണ് പെ​ട്രോ​ളി​ന് ത​മി​ഴ്നാ​ട്ടി​ലെ വി​ല. ത​മി​ഴ്നാ​ട്ടി​ലെ വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ഷേ​ധം ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്ത​യാ​യി​ട്ടു​ണ്ട്.

Related posts