അ​ഭി​മ​ന്യൂ വ​ധം; ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് പോ​ലീ​സ് ; പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർക്ക് വിളിച്ചറിയിക്കാം

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടാ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം. പ്ര​തി​ക​ൾ​ക്കെ​തി​രേ ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു പോ​ലീ​സ്.

ആ​കെ 30 പ്ര​തി​ക​ളു​ള്ള കേ​സി​ൽ എ​ട്ടു​പേ​ർ​ക്കെ​തി​രേ​യാ​ണു ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ടാം പ്ര​തി ആ​ലു​വ ഈ​സ്റ്റ് ചു​ണ​ങ്ങം​വേ​ലി മു​ള്ള​ങ്കു​ഴി ചാ​മ​ക്കാ​ലാ​യി​ൽ ആ​രി​ഫ് ബി​ൻ സ​ലീം(25), ഒ​ന്പ​താം പ്ര​തി പ​ള്ളു​രു​ത്തി ക​ച്ചേ​രി​പ്പ​ടി വെ​ളി​പ്പ​റ​ന്പ് വി.​എ​ൻ. ഷി​ഫാ​സ്(23), സ​ഹോ​ര​ങ്ങ​ളും കേ​സി​ൽ യ​ഥാ​ക്ര​മം പ​ത്തും പ​തി​നാ​റും ന​ന്പ​ർ പ്ര​തി​ക​ളാ​യ നെ​ട്ടു​ർ മ​സ്ജി​ദ് റോ​ഡി​ൽ മേ​ക്കാ​ട്ട് സ​ഹ​ൽ (21), സ​നി​ദ് (26), 11 ാം പ്ര​തി പ​ള്ളു​രു​ത്തി വെ​ളി പൈ​പ്പ് ലൈ​ൻ പു​തു​വീ​ട്ടി​ൽ​പ​റ​ന്പി​ൽ ജി​സാ​ൽ റ​സാ​ഖ് (21), 12ാം പ്ര​തി ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി തൃ​ച്ചാ​റ്റു​കു​ളം കാ​രി​പു​ഴി ന​ന്പി​പു​ത്ത​ല​ത്ത് മു​ഹ​മ്മ​ദ് ഷ​ഹീം (31), 14 ാം പ്ര​തി ആ​ലു​വ ഉ​ളി​യ​ന്നൂ​ർ പാ​ലി​യ​ത്ത് പി.​എം. ഫാ​യി​സ്(20), 15ാം പ്ര​തി നെ​ട്ടൂ​ർ ക​രി​ങ്ങ​ന്പാ​റ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ത​ൻ​സീ​ൽ (25) എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 120 (ബി), 143, 148, 341, 506(​ര​ണ്ട്), 201, 212, 323, 324, 326, 307 തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണു പ്ര​തി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497990066, 9497990069, 9497987103 എ​ന്നീ ന​ന്പ​റു​ക​ളി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നു പു​ല​ർ​ച്ചെ 12.30നാ​ണ് മ​ഹാ​രാ​ജാ​സ് കാ​ന്പ​സി​നു പു​റ​ത്തു​ള്ള റോ​ഡി​ൽ വ​ച്ച് അ​ഭി​മ​ന്യു കു​ത്തേ​റ്റു മ​രി​ച്ച​ത്. ഇ​തു​വ​രെ 18 പ്ര​തി​ക​ളെ അ​ന്വേ​ഷ​ണ സം​ഘം വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നു പി​ടി​കൂ​ടി​യി​രു​ന്നു.

Related posts