ഇടുക്കിക്കാരൻ കാമാക്ഷി എസ്ഐ ഒടുവിൽ കുടുങ്ങി ; പണത്തിന് ആവശ്യം വരുമ്പോൾ കേരളത്തിലെത്തി മോഷണം നടത്തി മുങ്ങുന്നതാണ് രീതി; നൂറോളം കേസിൽ പ്രതിയായ ബിജുവിനെ പോലീസ് കുടുക്കിയതിങ്ങനെ..

കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ സ്ഥി​​ര​​മാ​​യി ഭ​​വ​​ന ഭേ​​ദ​​നം ന​​ട​​ത്തി ക​​വ​​ർ​​ച്ച ന​​ട​​ത്തു​​ക​​യും വാ​​ഹ​​ന​​മോ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യും ചെ​​യ്തു വ​​ന്നി​​രു​​ന്ന കു​​പ്ര​​സി​​ദ്ധ അ​​ന്ത​​ർ സം​​സ്ഥാ​​ന കു​​റ്റ​​വാ​​ളി​​യും പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യു​​മാ​​യ കാ​​മാ​​ക്ഷി എ​​സ് ഐ ​​എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഇ​​ടു​​ക്കി ത​​ങ്ക​​മ​​ണി വി​​ല്ലേ​​ജി​​ൽ കാ​​മാ​​ക്ഷി വ​​ലി​​യ​​പ​​റ​​ന്പി​​ൽ ബി​​ജു(41)​വി​​നെ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ കീ​​ഴി​​ലു​​ള്ള പ്ര​​ത്യേ​​ക പോ​​ലീ​​സ് സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തു.

ത​​മി​​ഴ്നാ​​ട്ടി​​ലെ സേ​​ലം ജി​​ല്ല​​യി​​ൽ അ​​ത്തൂ​​രി​​ന​​ടു​​ത്ത് ഇ​​ട​​യ​​പ്പ​​ട്ടി ഭാ​​ഗ​​ത്തു​​ള്ള ക​​രു​​മാ​​ന്തു​​റ​യി​ൽ ഒ​​ളി​​വി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു. പ​​ണ​​ത്തി​​ന് ആ​​വ​​ശ്യം വ​​രു​​ന്പോ​​ൾ കേ​​ര​​ള​​ത്തി​​ലെ​​ത്തി മോ​​ഷ​​ണം ന​​ട​​ത്തി മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു ഒ​​രു​​വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി ഇ​​യാ​​ളു​​ടെ രീ​​തി. ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ന്പോ​​ൾ വി​​ൽ​​ക്കാ​​നാ​​യി കൈ​​യി​​ൽ ക​​രു​​തി​​യി​​രു​​ന്ന സ്വ​​ർ​​ണ ഉ​​രു​​പ്പ​​ടി​​ക​​ളും പോ​​ലീസ് ക​​ണ്ടെ​​ടു​​ത്തി​​ട്ടു​​ണ്ട്.

നൂ​​റോ​​ളം മോ​​ഷ​​ണ കേ​​സു​​ക​​ൾ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലാ​​യി ഇ​​യാ​​ൾ​​ക്കെ​​തി​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. ഒ​​രു​​മാ​​സ​​മാ​​യി ജി​​ല്ലാ പോ​​ലി​​സ് മേ​​ധാ​​വി മു​​ഹ​​മ്മ​​ദ് റ​​ഫീ​​ക്കി​​ന്‍റെ നി​​ർ​​ദേശാ​​നു​​സ​​ര​​ണം കോ​​ട്ട​​യം ഡി​​വൈ​​എ​​സ്പി സ​​ക്ക​​റി​​യാ മാ​​ത്യു​​വി​​ന്‍റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലു​​ള്ള ടീം ​​അ​ന്വേ​ഷ​ണം ന​​ട​​ത്തി വ​​രി​​ക​​യാ​​യി​​രു​​ന്നു.

കോ​​ട്ട​​യം ഈ​​സ്റ്റ് സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ റ​നീ​​ഷ് , എ​​എ​​സ്ഐ​മാ​​രാ​​യ ഷി​​ബു​​ക്കു​​ട്ട​​ൻ, അ​​ജി​​ത്, ഐ. ​സ​​ജി​​കു​​മാ​​ർ, ​കോ​​ട്ട​​യം ഡി​​വൈ​​എ​​സ്പി ഓ​​ഫീ​​സി​​ലെ സീ​​നി​​യ​​ർ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ കെ.​ആ​​ർ. അ​​രു​​ണ്‍ കു​​മാ​​ർ, പാ​​ലാ പോ​​ലീ​സ് സ്റ്റേ​​ഷ​​നി​​ലെ സീ​​നി​​യ​​ർ സി​​വി​​ൽ പോ​​ലീ​സ് ഓ​​ഫീ​​സ​​ർ സി​​നോ​​യ് എ​​ന്നി​​വ​​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ബി​ജു​വി​നെ പി​ടി​കൂ​ടി​യ​ത്.

ക​​ഴി​​ഞ്ഞ നാ​​ല് വ​​ർ​​ഷ​​മാ​​യി ഒ​​ളി​​വി​​ൽ ക​​ഴി​​ഞ്ഞു വ​​ന്ന ഇ​​യാ​​ൾ​​ക്കെ​​തി​​രെ പാ​​ന്പാ​​ടി, ക​​ട്ട​​പ്പ​​ന, വ​​ണ്ട​​ൻ​​മേ​​ട്, വ​​ണ്ടി​​പ്പെ​​രി​​യാ​​ർ, ഉ​​പ്പു​​ത​​റ, മു​​രി​​ക്കാ​​ശേ​​രി എ​​ന്നീ കേ​​സു​​ക​​ളി​​ൽ അ​​റ​​സ്റ്റ് വാ​​റ​​ണ്ട് നി​​ല​​വി​​ലു​​ണ്ട്.

Related posts