സി​നി​മ​യി​ലെ​ത്തി​യി​ട്ട് നാ​ലു വ​ർ​ഷം! എ​ല്ലാ​വ​ർ​ക്കും ന​ന്ദി പറഞ്ഞ് നിക്കി

നി​ക്കി ഗ​ൽ​റാ​ണി സി​നി​മ​യി​ലെ​ത്തി​യി​ട്ട് നാ​ലു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. എ​ബ്രി​ഡ് ഷൈ​ൻ എ​ന്ന സം​വി​ധാ​യ​ക​ൻ പി​റ​ന്നി​ട്ടും ഫെ​ബ്രു​വ​രി ഒ​ന്നി​ന് നാ​ലു വ​ർ​ഷം തി​ക​ഞ്ഞു.​ എ​ബ്രി​ഡ് ഷൈ​നും നി​വി​ൻ പോ​ളി​യും നി​ക്കി​യും ഒ​ന്നി​ച്ച 1983 എ​ന്ന ചി​ത്ര​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​മാ​യി​രു​ന്നു ഫെ​ബ്രു​വ​രി ഒ​ന്ന്. സ​ഹോ​ദ​രി സി​നി​മ​യി​ലു​ണ്ടാ​യി​ട്ടും ബം​ഗ​ളൂ​രു​കാ​രി​യാ​യ നി​ക്കി ഗ​ൽ​റാ​ണി​ക്ക് ബി​ഗ് സ്ക്രീ​നി​ന്‍റെ വെ​ളി​ച്ചം കാ​ണി​ച്ചു​കൊ​ടു​ത്ത​ത് ഒ​രു മ​ല​യാ​ള സി​നി​മ​യാ​ണ്. നാ​ലു വ​ർ​ഷം താ​ൻ ഇ​ന്‍ഡസ്ട്രി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത് പ്രേ​ക്ഷ​ക​രു​ടെ പി​ന്തു​ണ ഒ​ന്നു കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്ന് നി​ക്കി ത​ന്‍റെ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

“സി​നി​മ​യു​ടെ വ​ലി​യ ലോ​ക​ത്ത് ഞാ​നെ​ത്തി​യി​ട്ട് നാ​ലു വ​ർ​ഷം. നാ​ലു വ​ർ​ഷം 27 സി​നി​മ​ക​ൾ.. മ​റ​ക്കാ​നാ​വാ​ത്ത സി​നി​മ​ക​ൾ.. ഇ​പ്പോ​ഴും ഞാ​ൻ എ​ണ്ണി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പ്രേ​ക്ഷ​ക​രാ​യ നി​ങ്ങ​ളു​ടെ സ്നേ​ഹ​വും പി​ന്തു​ണ​യു​മി​ല്ലാ​തെ എ​നി​ക്കി​ത് അ​സാ​ധ്യ​മാ​ണ്. എ​ന്നെ ഇ​ന്ന് കാ​ണു​ന്ന ന​ടി​യാ​ക്കി​യ​തി​ന് എ​ല്ലാ​വ​ർ​ക്കും ന​ന്ദി”- നി​ക്കി എ​ഴു​തി. 1993 ജ​നു​വ​രി മൂ​ന്നി​ന് ബംഗളൂരുവി​ലാ​ണ് നി​ക്കി ഗ​ൽ​റാ​ണി​യു​ടെ ജ​ന​നം. സ​ഹോ​ദ​രി സ​ഞ്ജ​ന ഗ​ൽ​റാ​ണി ക​ന്ന​ട സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്ക​വെ​യാ​ണ് നി​ക്കി മ​ല​യാ​ള സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്.

1983 ലെ ​വേ​ഷം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ നി​ക്കി​യെ മ​ല​യാ​ളി​ക​ൾ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​സ്റി​യ ന​സീ​മും നി​വി​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ ഓം ​ശാ​ന്തി ഓ​ശാ​ന​യി​ൽ അ​തി​ഥി താ​ര​മാ​യി നി​ക്കി എ​ത്തി. ആ ​വ​ർ​ഷം ത​ന്നെ നി​ക്കി ക​ന്ന​ട സി​നി​മ​യി​ലും കാ​ല് വ​ച്ചു. ആ ​വേ​ഷം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ൾ വ​രാ​ൻ തു​ട​ങ്ങി.

ജാം​ബൂ സ​വാ​രി, സി​ദ്ധാ​ർ​ത്ഥ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ മാ​തൃ​ഭാ​ഷ​യി​ൽ ചെ​യ്തു. വെ​ള്ളി​മൂ​ങ്ങ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ക്കി വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​ത്. കു​ഞ്ഞ് ബ​ജ​റ്റി​ലെ​ത്തി​യ കു​ഞ്ഞു ചി​ത്രം വ​ൻ വി​ജ​യ​മാ​യ​തോ​ടെ അ​തും നി​ക്കി ഗ​ൽ​റാ​ണി​യു​ടെ ഭാ​ഗ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലി​ട്ടു.ഡാ​ർ​ലി​ങ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ക്കി ഗ​ൽ​റാ​ണി ത​മി​ഴ് സി​നി​മാ ലോ​ക​ത്ത് എ​ത്തി​യ​ത്. അ​ത് ക്ലി​ക്കാ​യി. പി​ന്നെ ത​മി​ഴ് സി​നി​മാ ലോ​ക​ത്ത് നി​ന്നും നി​ക്കി​ക്ക് അ​വ​സ​ര​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രു​ന്നു.

അ​പ്പോ​ഴേ​ക്കും മ​ല​യാ​ളി​ക​ൾ ക​ണ്ടു ശീ​ലി​ച്ച നി​ക്കി​യു​ടെ രൂ​പം മാ​റി​യി​രു​ന്നു. കൃ​ഷ്ണാ​സ്ഥ​മി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ക്കി ഗ​ൽ​റാ​ണി തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്ത് എ​ത്തു​ന്ന​ത്. അ​വി​ടെ​യും പി​ന്നെ ന​ടി തി​ര​ക്കി​ലാ​യി. ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക് മ​ല​യാ​ള സി​നി​മ​ക​ൾ മാ​റി മാ​റി അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി നി​ക്കി.

Related posts