കടുത്തുരുത്തിയിൽ നാലിടത്ത് വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി; പ്രാ​യ​മാ​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വോ​ട്ട​ർ​മാ​ർ ക്യൂ​വി​ൽ

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ നാ​ലി​ട​ത്ത് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി. ര​ണ്ടി​ട​ത്ത് ഒ​രു മ​ണി​ക്കൂ​റി​ലേ​റേ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. ഒ​രി​ട​ത്ത്് പു​തി​യ വോ​ട്ടിം​ഗ് യ​ന്ത്ര​മെ​ത്തി​ച്ച​ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്.

ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ൽ മ​ധു​ര​വേ​ലി കെ​പി​എം​എ​സ് സ​മു​ദാ​യ ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ന്നാം ന​ന്പ​ർ ബൂ​ത്തി​ലെ യ​ന്ത്രം ഓ​ണ്‍ ആ​കാ​ത്ത​താ​ണ് പ്ര​ശ്ന​മാ​യ​ത്. രാ​വി​ലെ വോ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​ൻ തു​ട​ങ്ങി​യ സ​മ​യ​ത്താ​ണ് സം​ഭ​വം.

പി​ന്നീ​ട് 54 മി​നി​റ്റി​ന് ശേ​ഷം ത​ക​രാ​ർ പ​രി​ഹ​രി​ച്ചാ​ണ് ഇ​വി​ടെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. അ​തു​വ​രെ പ്രാ​യ​മാ​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വോ​ട്ട​ർ​മാ​ർ ക്യൂ​വി​ൽ കാ​ത്തു നി​ന്നു.

ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ 19-ാം വാ​ർ​ഡി​ൽ മാ​ന്നാ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബൂ​ത്തി​ലും യ​ന്ത്രം പ​ണി മു​ട​ക്കി. ഇ​തോ​ടെ ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷം മ​റ്റൊ​രു യ​ന്ത്ര​മെ​ത്തി​ച്ചാ​ണ് വോ​ട്ടെ​ടു​പ്പ്്് ആ​രം​ഭി​ച്ച​ത്.

മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ക്കോ​ൽ സെ​ന്‍റ് മ​ർ​ത്താ​സ് സ്കൂ​ളി​ലെ ബൂ​ത്തി​ലും 15 മി​നി​റ്റോ​ളം വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി. പി​ന്നീ​ട് ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ശേ​ഷം വോ​ട്ടിം​ഗ് പു​ന:​രാം​ര​ഭി​ച്ചു.

ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ലെ ബൂ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ടു​ത്തു​രു​ത്തി സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി സ്കൂ​ളി​ലും രാ​വി​ലെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി.

ഇ​വി​ടെ​യും ഉ​ട​ൻ​ത​ന്നെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു. ക​ടു​ത്തു​രു​ത്തി മേ​ഖ​ല​യി​ൽ രാ​വി​ലെ മു​ത​ൽ വോ​ട്ട​ർ​മാ​രു​ടെ വ​ൻ​തി​ര​ക്കാ​ണ്.

മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ പ​തി​വു​പോ​ലെ രാ​വി​ലെ ത​ന്നെ ഭാ​ര്യ സോ​ണി​യാ​യ്ക്കും മ​ക​ൾ മ​രീ​ന​യ്ക്കു​മൊ​പ്പം പൂ​ഴി​ക്കോ​ൽ സെ​ന്‍റ് മ​ർ​ത്താ​സ് യു​പി സ്കു​ളി​ലെ 16-ാം ന​ന്പ​ർ ബൂ​ത്തി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment