ചോദ്യം: സി​പി​എ​മ്മി​ന്‍റെ ത​ട​വ​റ​യി​ലാ​ണോ ? ഉത്തരം: നി​ങ്ങ​ൾ ആ​ക്കു​ക​യാ​ണോ; പ​തി​വ് പു​ഞ്ചി​രി​യി​ല്ല, സീ​രി​യ​സ്

ക​ണ്ണൂ​ർ: വ​യ​സാം കാ​ല​ത്ത് ത​ന്നെ ആ​ര് ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്യാ​നാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ത​ന്‍റെ മ​ക​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ ചി​ല നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രാ​ണെ​ന്നും കാ​നം പ​റ​ഞ്ഞു.

സി​പി​ഐ മേ​ഖ​ലാ​ത​ല യോ​ഗം ക​ണ്ണൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ കാ​നം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. എ​നി​ക്ക് മ​ക​നു​ണ്ടാ​യി​ട്ടും പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടും കു​റെ​യാ​യി. എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ​യ്ക്ക് പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​തു ശ​രി​യ​ല്ല.

റി​പ്പോ​ർ​ട്ട് വ​ര​ട്ടെ. ആ​ല​പ്പു​ഴ​യി​ൽ ത​നി​ക്കെ​തി​രേ പോ​സ്റ്റ​ർ പ​തി​ച്ച സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സി​പി​എ​മ്മി​ന്‍റെ ത​ട​വ​റ​യി​ലാ​ണോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് അ​ത് ഞാ​ന​ല്ല, നി​ങ്ങ​ൾ ആ​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു കാ​ന​ത്തി​ന്‍റെ മ​റു​പ​ടി.

ഗൗ​ര​വ​ഭാ​വ​ത്തി​ലാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള കാ​ന​ത്തി​ന്‍റെ മ​റു​പ​ടി. പ​തി​വ് പു​ഞ്ചി​രി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ൽ​പ​സ​മ​യം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ചെ​ല​വ​ഴി​ച്ച ശേ​ഷം സ​മ്മേ​ള​ന​വേ​ദി​യി​ലേ​ക്കു പോ​വു​ക​യും ചെ​യ്തു.

Related posts