തൽക്കാലം കടക്ക് പുറത്തേക്ക്…! യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ർ​ഷം; ഒ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ർ​ഷ​ത്തി​ൽ ഒ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടി സ​സ്പെ​ൻ​ഷ​ൻ. സം​ഘ​ര്‍​ഷ​ത്തി​ലെ പ്ര​തി​ക​ളെ കോ​ള​ജ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡു ചെ​യ്ത​താ​യി പ്രി​ൻ​സി​പ്പ​ൽ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

നേ​ര​ത്തെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും ഉ​ള്‍​പ്പെ​ടെ ആ​റ്പേ​രെ സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്നു. വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും ഉ​ൾ​പ്പെ​ടെ ആ​റ് പേ​രെ​യാ​ണ് നേ​ര​ത്തെ സ​സ്പെ​ൻ​ഡു ചെ​യ്ത​ത്.

കോ​ള​ജ് സം​ഘ​ർ​ഷ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി കൈ​മാ​റു​ന്നി​ല്ലെ​ന്നും പോ​ലീ​സ് ആ​രോ​പി​ച്ചി​രു​ന്നു.

Related posts