പോലീസുകാർ കോവിഡ് തിരക്കിൽ; ദേഹ പരിശോധനയും വാഹന പരിശോധനയും ഇല്ല; ലോക്ക്ഡൗൺ നീട്ടണമേയെന്ന പ്രാർഥനയുമായി കഞ്ചാവ് മാഫിയ

കോ​ട്ട​യം: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ല​ഹ​രി​ക്ക​ട​ത്തു വ​ർ​ധി​ച്ച​താ​യി പോ​ലീ​സ്. ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ വ​ൻ​തോ​തി​ലാ​ണു സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കൊണ്ടി​രി​ക്കു​ന്ന​ത്. കഞ്ചാവിന് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തായാണ് റിപ്പോർട്ട്.

ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ക്കു​ക​യും കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ചു​രു​ങ്ങി​യ​പ്പോ​ൾ ത​ന്നെ ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ ല​ഹ​രി​ക്ക​ട​ത്ത് വ്യാ​പ​ക​മാ​കു​മെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ൾ​ക്കി​ട​യി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് പോ​ലീ​സും എ​ക്സൈ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യി​രു​ന്നു. ആ​ന്ധ്ര​യി​ൽ​നി​ന്നും ലോ​റി​യി​ൽ എ​ത്തി​ച്ച 60 കി​ലോ​ഗ്രാം ക​ഞ്ചാ​വും ഇ​ന്ന​ലെ കു​റു​പ്പ​ന്ത​റ​യി​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഒ​രു മാ​സം മു​ന്പ് ഏ​റ്റു​മാ​നൂ​രി​ൽ​നി​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ ചേ​ർ​ന്നു 65 കി​ലോ​ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​ഡീ​ഷ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ച​ര​ക്ക് ലോ​റി​ക​ളി​ലാ​ണു പ്ര​ധാ​ന​മാ​യും ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ട​ത്തി​ക്കൊണ്ടു വ​രു​ന്ന​ത്.

വ​ള​രെ കൃ​ത്യ​മാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ പോ​ലീ​സും എ​ക്സൈ​സ് അ​ധി​കൃ​ത​രും ഇ​പ്പോ​ൾ ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നുള്ളൂ. കോ​വി​ഡ് ഭീ​തി​യു​ള്ള​തി​നാ​ൽ സം​ശ​യ​മു​ള്ള ലോ​റി​ക​ളോ മ​റ്റു​വാ​ഹ​ന​ങ്ങ​ളോ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സി​നു ബു​ദ്ധി​മു​ട്ടു​ണ്ട്.

മാ​സ്കും ഗ്ലൗ​സും മാ​ത്ര​മാ​ണു കോ​വി​ഡ് പ്ര​തി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ള്ള​ത്. എ​ൽ​എ​സ്ഡി സ്റ്റാം​പ് അ​ട​ക്ക​മു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ൾ ബാ​ഗു​ക​ളി​ലും പ​ഴ്സു​ക​ളി​ലു​മു​ൾ​പ്പെ​ടെ സൂ​ക്ഷി​ച്ചാ​ണു പ​ല​രും ക​ട​ത്തു​ന്ന​ത്.

ഇ​വ​യൊ​ക്ക ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ ദേ​ഹ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​ണ്. നി​ല​വി​ല​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തൊ​ന്നും സാ​ധി​ക്കി​ല്ല. കോ​വി​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പോ​ലീ​സി​നു ന​ല്കി പ​രി​ശോ​ധ​ന​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment