ബൈ​ക്കി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കൊ​ല്ല​ങ്കോ​ട്: ടൗ​ണി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ മൂ​ന്നു​കി​ലോ ക​ഞ്ചാ​വ് ബൈ​ക്കി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ര​ണ്ടു​പേ​രെ കൊ​ല്ല​ങ്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ണ്ടൂ​ർ വേ​ലൂ​ർ കോ​ട്ടൂ​രാ​ൻ വീ​ട്ടി​ൽ ആ​ന്‍റോ​വി​ന്‍റെ മ​ക​ൻ ഷാ​ന്‍റോ (21), ചേ​രാ​മം​ഗ​ലം മൈ​ലാം​കു​ളം ത​ട​ത്തി​ൽ വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ മ​ക​ൻ പ്ര​സാ​ദ് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.25 ന് ​കൊ​ല്ല​ങ്കോ​ട് ടൗ​ണി​ലാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ്ര​തി​ക​ൾ ക​ഞ്ചാ​വ് ക​ട​ത്താ​ൻ കെ.​എ​ൽ.08 ബി. ​ജെ. 4448 ന​ന്പ​ർ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു. പ​ഴ​നി​യി​ൽ​നി​ന്നും മു​പ്പ​തി​നാ​യി​രം ന​ല്കി വാ​ങ്ങി​യ ക​ഞ്ചാ​വ് തൃ​ശൂ​രി​ലെ​ത്തി​ച്ച് ചി​ല്ല​റ വി​ല്പ​ന ന​ട​ത്താ​നാ​ണ് പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​തി​ൽ ഒ​ന്നാം പ്ര​തി പ്ര​സാ​ദ് തൃശ്ശൂ​രി​ൽ ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തികൂ​ടി​യാ​ണ്.

ഗോ​പാ​ല​പു​രം ചെ​ക്ക് പോ​സ്റ്റി​ൽ നി​ർ​ത്താ​തെ വ​ന്ന ബൈ​ക്കാ​ണ് കൊ​ല്ല​ങ്കോ​ട് പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബാ​ല​ഗോ​പാ​ല​ൻ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​പെ​ക്ട​ർ പി.​സു​രേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​സി. രൂ​പേ​ഷ്, ഗോ​പ​കു​മാ​ര​ൻ, എ​സ്.​ജ​ഗ​ദീ​ഷ്, ഗോ​വി​ന്ദാ​പു​രം ചെ​ക്ക് പോ​സ്റ്റ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ര​ജീ​ഷ് കു​മാ​ർ, സി​ഇ​ഒ​മാ​രാ​യ ഷെ​യ്ക്ക് ദാ​വൂ​ദ്, ജോ​സ് പ്ര​കാ​ശ്, മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​വ​രി​ലു​ണ്ടാ​യ ജീവ​ന​ക്കാ​ർ.
അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts