ക​ഞ്ചാ​വു​മാ​യിവന്ന യുവാവിനെ എക്സൈസ് സംഘം സാഹസികമായി പിടികൂടി;  മൂവാറ്റുപുഴ സ്വദേശി യദുകൃഷ്ണനാണ്അറസ്റ്റിലായത്

മൂ​വാ​റ്റു​പു​ഴ: ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. ആ​നി​ക്കാ​ട് ക​ര​യി​ല്‍ ആ​രി​ക്കാ​പ്പി​ള്ളി വീ​ട്ടി​ല്‍ എ.​ആ​ര്‍. യ​ദു​കൃ​ഷ്ണ​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു. മൂ​വാ​റ്റു​പു​ഴ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ ആ​വോ​ലി ഭാ​ഗ​ത്തു​വ​ച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.

എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് പ്ര​തി വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ളെ പി​ന്തു​ട​ര്‍​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ റേ​ഞ്ച് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​എ.​ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​വും എ​റ​ണാ​കു​ളം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ഡോ എ​ക്സൈ​സ് ടീ​മും സം​യു​ക്ത​മാ​യാണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ആ​നി​ക്കാ​ട്, അ​ടൂ​പ്പ​റ​മ്പ്, ആ​വോ​ലി ഭാ​ഗ​ങ്ങ​ളി​ലു​ള്ള യു​വാ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ക​ഞ്ചാ​വ് എ​ത്തി​ച്ച് ന​ല്‍​കി​യി​രു​ന്ന​ത് യ​ദു​കൃ​ഷ്ണ​നാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ഇ​യാ​ൾ ഷാ​ഡോ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്നു തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 048528 36717, 9400069576 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ എ​ക്‌​സൈ​സി​ൽ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.

പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഷാ​ഡോ എ​ക്സൈ​സ് ടീ​മം​ഗ​ങ്ങ​ളാ​യ പി.​ബി. ലി​ബു, പി.​ബി. മാ​ഹി​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​ഡി.​സ​ജീ​വ​ന്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​പി.​സ​ജി​കു​മാ​ര്‍, എ​ന്‍.​എ.​മ​നോ​ജ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​എം.​ക​ബീ​ര്‍, വി. ​ഉ​ന്മേ​ഷ്, കെ.​എ.​റ​സാ​ക്ക്, എം.​യു.​സാ​ജു, എ​ന്‍.​കെ.​മോ​ഹ​ന​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts