കഞ്ചാവ്കച്ചവടത്തിനിടെ നിരവധി ക്രിമിനൽകേസിലെ പ്രതി പിടിയിൽ; കഞ്ചാവ് വിറ്റിരുന്നത് കൂടുതലും വിദ്യാർഥികൾക്കെന്ന് ഹീരാലാൽ;  കോട്ടയത്തേക്ക് കഞ്ചാവ് എത്തുന്നതിന്‍റെ ഉറിവിടത്തെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

കോ​ട്ട​യം: നി​ര​വ​ധി കേ​സു​ക​ളി​ൽ​പ്പെ​ട്ട​യാ​ളു​ടെ ക​ഞ്ചാ​വ് ക​ച്ച​വ​ടം പി​ടി​കൂ​ടി​യ​തോ​ടെ കോ​ട്ട​യ​ത്തേ​ക്കു​ള്ള ക​ഞ്ചാ​വ് വര​വി​ന്‍റെ ഉ​റ​വി​ടം പോ​ലീ​സ് തേ​ടു​ന്നു. ക​ഞ്ഞി​ക്കു​ഴി ദേ​വ​ലോ​കം ചൂ​ള​ക​വ​ല മ​ഠ​ത്തി​ൽ ഹീ​രാ​ലാ​ൽ (28) ആ​ണ് ഇ​ന്ന​ലെ 100ഗ്രാം ​ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് ന​ല്കു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​ട്ട​യ​ത്തേ​ക്ക് ക​ട​ത്തു​ന്ന ക​ഞ്ചാ​വി​നെ​ക്കു​റി​ച്ച് സൂ​ച​ന കി​ട്ടി​യ​ത്. ക​ഞ്ചാ​വ് മൊ​ത്തക്ക​ച്ച​വ​ട​ക്കാ​രെ​ക്കു​റി​ച്ചും സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.കൊ​ല​പാ​ത​ക​ശ്ര​മം, ബം​ഗ​ളൂ​രു ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ല​ പൊ​ട്ടി​ക്ക​ൽ കേ​സു​ക​ളി​ലും നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളി​ലും പ്ര​തി​യാ​യ ഹീ​രാ​ലാ​ൽ ഇ​യാ​ളു​ടെ ക​ട​യു​ടെ മ​റ​വി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​നു​ പു​റ​ത്തും നാ​ട്ടി​ലും ക​വ​ർ​ച്ച​യും വ​ധ​ശ്ര​മ​വു​മാ​യി ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് വി​ല്പ​ന​യി​ലേ​ക്കു ക​ട​ന്ന​ത്.ഇ​യാ​ളു​ടെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട കേ​ന്ദ്രീ​ക​രി​ച്ചും മാ​ങ്ങാ​നം, കോ​ട്ട​യം ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലുമാ​ണ് ക​ഞ്ചാ​വ് വി​ൽ​പ്പ​ന. വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​യാ​ളി​ൽ​നി​ന്നും പ്ര​ധാ​ന​മാ​യും ക​ഞ്ചാ​വ് വാ​ങ്ങി​യി​രു​ന്ന​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ഡി​വൈ​എ​സ്പി ശ്രീ​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഈ​സ്റ്റ് എ​സ്എ​ച്ച്ഒ ടി.​ആ​ർ. ജി​ജു പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ടി.​ജെ. ബി​നോ​യി, തോ​മ​സ് ജോ​ർ​ജ്. എ​എ​സ്ഐ ഐ. ​സ​ജി​കു​മാ​ർ, എ​സ്പി​സി​ഒ​മാ​രാ​യ പി.​എ​ൻ. മ​നോ​ജ്, പ്ര​ദീ​പ്, സി​പി​ഒ​മാ​രാ​യ ദി​ലീ​പ് വ​ർ​മ, ബാ​ല​ഗോ​പാ​ൽ, ര​തീ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts