മുതിർന്ന കോൺഗ്രസ് നേതാക്കളുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കൂടിക്കാഴ്ച നടത്തി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​യു​ടെ വി​ശാ​ല​വ​യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ൻ​ഷി കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ഇ​ന്ന് രാ​വി​ലെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ചി​കി​ത്സാ​ർ​ഥം നാ​ളെ അ​മേ​രി​ക്ക​യി​ലേ​ക്കു തി​രി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ന്നു കെ​പി​സി​സി​യു​ടെ വി​ശാ​ല യോ​ഗം ചേ​രു​ന്ന​ത്.

വി.​ഡി.​സ​തീ​ശ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, കെ.​സി.​ജോ​സ​ഫ‍് എ​ന്നി​വ​രു​മാ​യാ​ണ് ദീ​പ ദാ​സ് മു​ൻ​ഷി രാ​വി​ലെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ജ​നു​വ​രി 20 നു ​ശേ​ഷം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡു നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണ യാ​ത്ര ആ​രം​ഭി​ക്കാ​നാ​ണു തീ​രു​മാ​നം. യാ​ത്ര​യ്ക്കു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന അ​മേ​രി​ക്ക​യി​ലെ ചി​കി​ത്സ ര​ണ്ടാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. യാ​ത്ര​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ലു​ണ്ടാ​കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും യാ​ത്ര​യി​ൽ ഒ​പ്പ​മു​ണ്ടാ​കാ​നാ​ണു തീ​രു​മാ​നം.

അ​യോ​ധ്യ​യി​ലെ ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​പ്ര​തി​ഷ്ഠ​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കെ കെ​പി​സി​സി വി​ശാ​ല​യോ​ഗ​ത്തി​ലും ഇ​ത് ച​ർ​ച്ച​യാ​കും.
ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് അ​ഖി​ലേ​ന്ത്യാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യാ​ണ്. എ​ങ്കി​ലും തീ​രു​മാ​നം കേ​ര​ള​ത്തി​ലും രാ​ഷ്‌​ട്രീ​യ ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ൽ കെ​പി​സി​സി​യു​ടെ നി​ല​പാ​ട് കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചേ​ക്കും.


Related posts

Leave a Comment