കൊലകൊല്ലികൾ..! സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ നാലുപേർ പിടിയിൽ; കോയമ്പത്തൂരിൽ നിന്നും കഞ്ചാവുമായി എത്തിയപ്പോഴാണ് ഇവർ പിടിയിലായത്

kanchavu-arrestപാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ലും ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചുെ ക​ഞ്ചാ​വ് വി​പ​ണ​ന​ത്തി​നെ​ത്തി​യ നാ​ലു​യു​വാ​ക്ക​ളെ പോലീസ് അറസ്റ്റിൽ. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 2.500 കിലോ ​ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ത്തുനി​ന്നും മൂ​ന്നു ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ണൂ​ർ താ​ഴെ ചൊ​വ്വ സ്വ​ദേ​ശി​ക​ളാ​യ അ​ദ്നാ​ൻ (22),  ഷ​ഫീ​ർ (22), ഫ​ർ​ഹാ​ൻ (22) എ​ന്നി​വ​രാണ് അറസ്റ്റിലായത്. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും ക​ഞ്ചാ​വു​മാ​യി ഒ​ല​വ​ക്കോ​ടു വ​ന്നി​റ​ങ്ങി​യ സ​മ​യ​ത്തായിരുന്നു അറസ്റ്റ്.

ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽനിന്നും 1. 300 ഗ്രാം ​ക​ഞ്ചാ​വ് റെ​യി​ൽ​വേ പോ​ലീസ് സ്ക്വാ​ഡ് അം​ഗം സ​ജി അ​ഗ​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നോ​ർ​ത്ത് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ഥിക​ൾ​ക്കി​ട​യി​ൽ കഞ്ചാവ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ശൃം​ഖ​ല​യി​ലെ ക​ണ്ണി​ക​ളാ​ണി​വ​ർ, ചി​ല്ല​റ വി​പ​ണി​യി​ൽ ഒ​രു കി​ലോ ക​ഞ്ചാ​വി​ന് ഏ​ക​ദേ​ശം 30,000 രൂ​പ വി​ല വ​രും.

ഇ​ന്ന​ലെ രാവിലെയാണു പാ​ല​ക്കാ​ട് ടൗ​ണ്‍ റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ൽവച്ചു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റു ചെ​യ്ത​ത്. മ​ധു​രൈ ഉ​സി​ലം പ​ട്ടി മേ​ക്ക​ല​ർ​പ​ട്ടി സ്വ​ദേ​ശി ആ​സൈ കൊ​ടി (26) യെയാ​ണ് 1.200 ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് ചി​ല്ല​റ ക​ച്ച​വ​ട​ക്കാ​ർ​ക്ക് ക​ഞ്ചാ​വെ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന ക​ന്പം-​തേ​നി ക​ഞ്ചാ​വ് മാ​ഫി​യയു​ടെ ഏ​ജ​ന്‍റാ​ണ് ആ​സൈ​കൊ​ടി. പാ​ല​ക്കാ​ട് , തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലേ​ക്കു തേ​നി​യി​ൽനി​ന്നും ഇ​ത്ത​രം ഏ​ജ​ന്‍റു​മാ​ർ ക​ഞ്ചാ​വെ​ത്തി​ച്ചു കൊ​ടു​ക്കാ​റു​ണ്ട്.

സ്കൂ​ൾ-കോ​ളേ​ജ് വി​ദ്യാ​ർ​ഥിക​ൾ, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണു പ്ര​ധാ​ന​മാ​യും ക​ഞ്ചാ​വു വി​പ​ണ​നം ന​ട​ക്കു​ന്ന​ത്. ​കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണു ക​ഞ്ചാ​വ് ക​ട​ത്തി​നാ​യി പ്ര​ധാ​ന​മാ​യും ക​ഞ്ചാ​വ് മാ​ഫി​യ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.ടൗ​ണ്‍ നോ​ർ​ത്ത് സിഐ ആ​ർ.​ ശി​വ​ശ​ങ്ക​ര​ൻ, എ​സ്ഐആ​ർ  ര​ഞ്ജി​ത്, ജൂ​ണിയ​ർ എ​സ്ഐ ​പ്ര​ദീ​പ് കു​മാ​ർ, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ. ന​ന്ദ​കു​മാ​ർ, ആ​ർ. കി​ഷോ​ർ, എം. സു​നി​ൽ, കെ. അ​ഹ​മ്മ​ദ് ക​ബീ​ർ, ആ​ർ. വി​നീ​ഷ്, ആ​ർ. ര​ജീ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ല​ഹ​രി, ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടു​ന്ന​തി​ന് എ​എ​സ്പി  ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​ത്യേ​ക സ്ക്വാ​ഡ് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്നയാ​ളെ ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളിക്കു​റു​പ്പ് എ​രു​മ​തോ​ണി​യി​ൽ പാ​ല​തോ​ണി വീ​ട്ടി​ൽ ജാ​ബി​റി​നെ (22) യാ​ണു പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 65 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

Related posts