അതിരമ്പുഴയിൽ കഞ്ചാവ് കച്ചവടക്കാരുടെ അഴിഞ്ഞാട്ടം; പകലുപോലും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ; ദുരിതത്തെക്കുറിച്ച് നാട്ടുകാർ പറഞ്ഞതിങ്ങനെ…

അ​തി​ര​ന്പു​ഴ: വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യം​വ​ച്ചു​ള്ള ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന​താ​യി ആ​ശ​ങ്ക. പ​ഞ്ചാ​യ​ത്തി​ലെ മാ​ന്നാ​നം, ഓ​ണ​ശേ​രി ക​ട​വ്, ക​ള​ന്പുകാ​ട്ട് മ​ല, നാ​ൽ​പ​ത്തി മ​ല പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ആ​വ​ശ്യ​ക്കാ​ർക്കാ​യി ര​ഹ​സ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചു ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഒ​ട്ടേ​റെ സം​ഘ​ങ്ങ​ൾ ഒ​രു പേ​ടി​യും ഇ​ല്ലാ​തെ വി​ല​സു​ക​യാ​ണ്.

ക​ള​ന്പു​കാ​ട്ട് മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ 20 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ​യാ​യി അ​ഴി​ഞ്ഞാ​ടു​ന്ന​ത്. പ​ര​സ്പ​രം ത​മ്മി​ൽ ത​ല്ലു​ക​യും, അ​ശ്ലീ​ല വ​ർ​ത്ത​മാ​നം പറച്ചിലും കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജീ​വി​ക്കു​വാ​ൻ സാ​ധി​ക്കാ​തെ വ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വീ​ടു​ക​ൾ ക​യ​റി മ​ർ​ദ്ദി​ക്കു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ്രാ​ദേ​ശി​ക വി​ക​സ​ന​വി​ഷ​യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ഹ​കാ​ർ ഭാ​ര​തി​യു​ടെ കീ​ഴി​ലു​ള്ള മാ​ന്നാ​നം പു​ണ്യ​ഭൂ​മി അ​ക്ഷ​യ​ശ്രീ​യു​ടെ യോ​ഗ​ത്തി​ൽ ക​ഞ്ചാ​വ് മാ​ഫി​യ​യ്ക്കെ​തിരേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​യി​ലേ​ക്ക് പോ​കാൻ തീ​രു​മാ​നി​ച്ചു.

പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. മ​ഹേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ജേ​ഷ് കു​മാ​ർ, എ.​എ​സ്. സാ​ജ​ൻ, എം.​ജി. മ​ഹേ​ഷ് ബാ​ബു, ശ്യാം ​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment