ക​ട​പ്പു​റ​ത്ത് ക​ഞ്ചാ​വ് ഉ​ണ​ങ്ങാ​നി​ട്ടു; സ​മീ​പ​ത്ത് പാ​യ​വി​രി​ച്ച് കാ​വ​ലി​രു​ന്ന യു​വാ​വ് കാ​റ്റ​ടി​യേ​റ്റ് മ​യ​ങ്ങി; നാ​ട്ടു​കാ​ർ ഒ​റ്റി, പോ​ലീ​സ് വ​ല​യി​ലാ​ക്കി; സം​ഭ​വം കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ

കോ​ഴി​ക്കോ​ട്: ക​ഞ്ചാ​വ് ഉ​ണ​ക്കാ​നി​ട്ട ശേ​ഷം സ​മീ​പ​ത്ത് കി​ട​ന്നു​റ​ങ്ങി​യ യു​വാ​വ് പോലീസ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ബീ​ച്ചി​ലാ​ണ് സം​ഭ​വം. വെ​ള്ള​യി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. പുലർച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട ഉ​ട​നെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് ഉ​ണ​ക്കാ​ൻ ഇ​ട്ട​തി​ന് ശേ​ഷം ഇ​യാ​ൾ ഉ​റ​ങ്ങി പോ​കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വാ​ണ് എ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 370 ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ ഇ​തി​ന് മു​മ്പും ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment