മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ സി​നി​മ​! എ​ന്‍റെ ത​ലൈ​വി ക​ണ്ടി​ട്ട് വീ​ട്ടു​കാ​ർ പറഞ്ഞത്… കങ്കണ പറയുന്നു…

മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ സി​നി​മ​യാ​ണ് ത​ലൈ​വി. ചി​ത്ര​ത്തി​ല്‍ ജ​യ​ല​ളി​ത​യാ​യി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്താ​ണ് എ​ത്തു​ന്ന​ത്.

ഇ​പ്പോ​ഴി​താ സി​നി​മ ക​ണ്ട ശേ​ഷം അ​ച്ഛ​നും അ​മ്മ​യും അ​ഞ്ചാ​മ​ത്തെ ദേ​ശീ​യ പു​ര​സ്‌​കാ​ര​ത്തി​ന് അ​ഭി​ന​ന്ദനം അ​റി​യി​ച്ചു​വെ​ന്ന് പ​റ​യു​ക​യാ​ണ് ക​ങ്ക​ണ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ന​ടി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക സ്‌​ക്രീ​നിംഗ് ന​ട​ന്നി​രു​ന്നു. ചി​ത്ര​ത്തെക്കുറി​ച്ച്‌ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് നി​രൂ​പ​ക​രും വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളും പ​റ​യു​ന്ന​ത്.

ത​ലൈ​വി​യി​ല്‍ ക​ങ്ക​ണ​യു​ടെ​യും അ​ര​വി​ന്ദ് സ്വാ​മി​യു​ടെ​യും പ്ര​ക​ട​ന​ത്തി​ന് നി​ര​വ​ധി പേ​ര്‍ പ്ര​ശം​സ അ​റി​യി​ച്ചി​രു​ന്നു. എ.​എ​ല്‍. വി​ജ​യ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

2021 ഏ​പ്രി​ല്‍ 23നാ​ണ് ത​ലൈ​വി റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ് വ്യാ​പ​നം കാ​ര​ണം റി​ലീ​സ് മാ​റ്റി​വയ്ക്കു​ക​യാ​യി​രു​ന്നു.

ചി​ത്ര​ത്തി​ല്‍ എം​ജി​ആ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ര​വി​ന്ദ് സ്വാ​മി​യാ​ണ്. ഭാ​ഗ്യ​ശ്രീ​യും ത​ലൈ​വി​യി​ല്‍ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്കു ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

അ​തേ​സ​മ​യം ര​ണ്ടു വ​ര്‍​ഷം മു​ന്പ്, ജ​യ​ല​ളി​ത​യാ​യി അ​ഭി​ന​യി​ക്കാ​ന്‍ താ​ന്‍ ന​ട​ത്തി​യ യാ​ത്ര​യി​ല്‍ നി​ര​വ​ധി ത​ട​സ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ന​ടി ക​ങ്ക​ണ കു​റി​ച്ചു

“ര​ണ്ട് വ​ര്‍​ഷം മു​ന്പ്, ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​രാ​യ സ്ത്രീ​ക​ളി​ല്‍ ഒ​രാ​ളാ​യി അ​ഭി​ന​യി​ക്കാ​ന്‍ ഞാ​ന്‍ ഒ​രു യാ​ത്ര ആ​രം​ഭി​ച്ചു.

ഞ​ങ്ങ​ളു​ടെ വ​ഴി​യി​ല്‍ നി​ര​വ​ധി ത​ട​സ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ എ​ന്നെ​യും എ​ന്‍റെ ടീ​മി​നെ​യും നി​ല​നി​ര്‍​ത്തു​ന്ന​ത് ജ​യ അ​മ്മ​യോ​ടും സി​നി​മ​യോ​ടു​മു​ള്ള അ​ഭി​നി​വേ​ശ​മാ​ണ്.

ഈ ​വെ​ള്ളി​യാ​ഴ്ച, ഞ​ങ്ങ​ളു​ടെ സി​നി​മ ഒ​ടു​വി​ല്‍ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും, നി​ങ്ങ​ളു​ടെ അ​ടു​ത്തു​ള്ള ഒ​രു തിയ​റ്റ​റി​ല്‍ കാ​ണു​ക.

സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള മ​ഹ​ത്താ​യ അ​വ​ലോ​ക​ന​ങ്ങ​ളാ​ല്‍ ഞാ​ന്‍ ഇ​തി​ന​കം അ​ന്പ​ര​ന്നി​ട്ടു​ണ്ട്, കൂ​ടാ​തെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സി​നി​മ കാ​ണാ​ന്‍ കാ​ത്തി​രി​ക്കാ​നാ​വി​ല്ല.

അ​ഡ്വാ​ന്‍​സ് ബു​ക്കിം​ഗ് ഇ​പ്പോ​ള്‍ തു​റ​ന്നി​രി​ക്കു​ന്നു, നി​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്ത് ബി​ഗ് സ്‌​ക്രീ​നി​ല്‍ അ​മ്മ ജ​യ​ല​ളി​ത​യു​ടെ ഇ​തി​ഹാ​സ ക​ഥ ആ​സ്വ​ദി​ക്കൂ’- ക​ങ്ക​ണ കു​റി​ച്ചു.

Related posts

Leave a Comment