അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം! ന​ടി ക​ങ്ക​ണ​യു​ടെ കെ​ട്ടി​ടം പൊ​ളി​ച്ചു നീക്കുന്നു; ക​ങ്ക​ണ റ​ണാ​വ​ത്തും മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് രൂ​ക്ഷ​മാ​കു​ന്നു

മും​ബൈ: ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തും മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് രൂ​ക്ഷ​മാ​കു​ന്നു. മും​ബൈ​യി​ലെ ക​ങ്ക​ണ​യു​ടെ ബംഗ്ലാവിനടുത്തുള്ള ഓ​ഫീ​സ് കെ​ട്ടി​ടം മും​ബൈ കോ​ർ​പ്പ​റേ​ഷ​ൻ പൊ​ളി​ച്ചു നീ​ക്കു​ന്ന ന​ട​പ​ടി തു​ട​ങ്ങി.

ക​ങ്ക​ണ​യു​ടെ ബം​ഗ്ലാ​വി​ൽ നി​ര​വ​ധി നി​ർ​മാ​ണ​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും ന​ട​ത്തി​യെ​ന്നും ഇ​തു ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യോ​ടെ​യ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സം​ഭ​വ വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മും​ബൈ​യി​ലേ​ക്ക് പോ​കാ​ൻ ക​ങ്ക​ണ മൊ​ഹാ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് ഇ​വ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മും​ബൈ​യെ പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ ക​ങ്ക​ണ​യ്ക്കെ​തി​രേ മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ശി​വ​സേ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ ക​ങ്ക​ണ​യ്ക്കെ​തി​രേ രം​ഗ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്നാണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ടി​ക്ക് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ഒ​രു​ക്കി​യ​ത്.

Related posts

Leave a Comment