കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സംസ്ഥാനപാത! ദുരിതം ഇരട്ടി; ടാ​റിം​ഗും കോ​ൺ​ക്രീ​റ്റും ര​ണ്ടു ത​ട്ടി​ൽ

രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ മ​ഴ​യി​ൽ ടാ​റി​ഗ് ത​ക​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ര​ട്ടി ദു​രി​ത​മാ​യി.

ഉ​യ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ടാ​റിം​ഗും കോ​ൺ​ക്രീ​റ്റും ര​ണ്ടു ത​ട്ടി​ലാ​യ​തോ​ടെ ടാ​റിം​ഗി​ൽ നി​ന്ന് കോ​ൺ​ക്രീ​റ്റി​ലേ​ക്കും തി​രി​ച്ചും ക​ട​ക്കു​ന്പോ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ലീ​ഫ് പൊ​ട്ടു​ന്ന​തും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും തു​ട​ർ​ക്ക​ഥ​യാ​യി.

ഏ​ഴാം​മൈ​ൽ മു​ത​ൽ പൂ​ടം​ക​ല്ല് വ​രെ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ൽ പ​ടി​മ​രു​ത്, ചു​ള്ളി​ക്ക​ര ഡോ​ൺ ബോ​സ്കോ ഭാ​ഗ​ങ്ങ​ളാ​ണ് മ​ഴ​യി​ൽ വീ​ണ്ടും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത്.

തു​ട​ർ​ന്നു ത​ക​ർ​ന്നഭാ​ഗം പൊ​ളി​ച്ചു​നീ​ക്കി അ​വി​ടെ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​താ​ണ് ടാ​ർ ചെ​യ്ത പ്ര​ത​ല​വു​മാ​യി ഗ​ണ്യ​മാ​യ ഉ​യ​ര​വ്യ​ത്യാ​സം വ​ന്ന​ത്. കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗം വീ​ണ്ടും ഉ​യ​ർ​ത്തി​യാ​ൽ മാ​ത്ര​മേ ഇ​നി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വൂ എ​ന്ന അ​വ​സ്ഥ​യാ​ണ്.

Related posts

Leave a Comment