വ്യാ​ജ​മ​ദ്യ ഉ​ല്പാ​ദ​ന​വും ഉ​പ​യോ​ഗ​വും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും! ല​ഹ​രി ത​ട​യാ​ൻ വീ​ട്ട​മ്മ​മാ​രും കു​ടും​ബ​ശ്രീ​യു​ം

ചാ​വ​ക്കാ​ട്: ല​ഹ​രി ത​ട​യാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ ല​ഹ​രി​വി​രു​ദ്ധ ജ​ന​കീ​യ ക​മ്മി​റ്റി ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. വ്യാ​ജ​മ​ദ്യ ഉ​ല്പാ​ദ​ന​വും ഉ​പ​യോ​ഗ​വും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ത​ട​യാ​ൻ കു​ടും​ബ​ശ്രീ​യു​ടെ​യും വീ​ട്ട​മ്മ​മാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കു​ക. ല​ഹ​രി​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​രം എ​ക്സൈ​സ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്ന​തി​ന് മു​നി​സി​പ്പ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്ത് പെ​ട്ടി സ്ഥാ​പി​ക്കും.

തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്കു പു​റ​മെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റും അ​ന​ധി​കൃ​ത​മാ​യി ല​ഹ​രി ഉ​ല്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. ല​ഹ​രി​സാ​ധ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സീ​സ​ണി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​കും. രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ക്ബ​ർ, വ​ട​ക്കേ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​കെ. ന​ബീ​ൽ, പ്ര​സ​ന്ന ര​ണ​ദി​വെ, എം.​കെ. ഭാ​സ്ക​ര​ൻ, വേ​ണു​ഗോ​പാ​ൽ പാ​ഴൂ​ർ, എം.​കെ. ഷം​സു​ദ്ദീ​ൻ, എ​സ്ഐ എ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​വൈ. ചെ​റി​യാ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ. ഹ​രി​ദാ​സ്, അ​നീ​ഷ്കു​മാ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts