ആറുമാസം വളര്‍ച്ച; ആറര അടി പൊക്കം! നഗരമധ്യത്തില്‍ സ്വന്തം വീടിന്റെ ടെറസില്‍ കഞ്ചാവു ചെടി നട്ടുവളര്‍ത്തിയ യുവതിക്ക് എട്ടിന്റെപണി; സംഭവം കൊച്ചിയില്‍

കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്വ​ന്തം വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വു ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ യു​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം ക​തൃ​ക്ക​ട​വ് വ​ട്ടേ​ക്കാ​ട് റോ​ഡ് ജോ​സ​ണി​ൽ മേ​രി ആ​ൻ ക്ല​മ​ന്‍റി​നെ(37) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം നോ​ർ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്ന​ത്.

ആ​റു​മാ​സം വ​ള​ർ​ച്ച​യെ​ത്തി​യ ആ​റ​ര അ​ടി പൊ​ക്ക​മു​ള്ള ക​ഞ്ചാ​വു ചെ​ടി​ക​ളാ​ണു മേ​രി ടെ​റ​സി​ൽ വ​ള​ർ​ത്തി​യി​രു​ന്ന​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​പ്പോ​ൾ മേ​രി​യും മാ​താ​വും മാ​ത്ര​മാ​ണു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

നോ​ർ​ത്ത് സി​ഐ കെ.​ജെ. പീ​റ്റ​റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ വി​പി​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ടെ​റ​സി​ൽ ക​ഞ്ചാ​വു ചെ​ടി ന​ട്ട​തി​നെ​ക്കു​റി​ച്ച് മേ​രി​യു​ടെ മാ​താ​വി​ന് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​താ​വി​നെ​തി​രേ കേ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം യു​വ​തി​ക്കെ​തി​രെ എ​ൻ​ഡി​പി​എ​സ് 22 ബി ​പ്ര​കാ​രം ജാ​മ്യ​മി​ല്ലാ വ​കു​പ്പു ചു​മ​ത്തി​യാ​ണ് നോ​ർ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. പ​ത്തു​വ​ർ​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്നാ​ണു പോ​ലീ​സ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന.

പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ സു​ഹൃ​ത്ത് ന​ൽ​കി​യ​താ​ണു ക​ഞ്ചാ​വ് ചെ​ടി​ക​ളെ​ന്നാ​ണ് ഇ​വ​ർ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​വ​ർ​ക്ക് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts