ദാരുണ അന്ത്യം..! നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂ​ട്ട​റിൽ നിന്നു വീ​ണ വി​ദ്യാ​ർ​ഥി അജ്ഞാതവാഹനം ക​യ​റി മരിച്ചു; വാഹനം കണ്ടെത്താൻ അന്വേഷണം തുടങ്ങി

ktm-accidentക​ണ്ണൂ​ർ: താ​ണ​യി​ൽ നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ മ​റി​ഞ്ഞ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ  ഐ​ടി​ഐ വി​ദ്യാ​ർ​ഥി വാഹനം ക​യ​റി മ​രി​ച്ചു. കു​റ്റ്യാ​ട്ടൂ​ര്‍ കാ​രാ​റ​മ്പി​നു സ​മീ​പം വി​മു​ക്ത​ഭ​ട​ൻ ആ​ല​ത്തും​കു​ഴി ഹൗ​സി​ല്‍ പ്ര​ഭാ​ക​ര​ന്‍- പ്ര​സീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​തു​ൽ (അ​പ്പൂ​സ്-20) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചി​ന് താ​ണ സെ​മി​ത്തേ​രി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് നാ​യ​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ അ​തു​ലി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ പി​ന്നി​ൽ​നി​ന്നു വ​ന്ന വാഹനം ക​യ​റു​ക​യാ​യി​രു​ന്നു. അ​തു​ൽ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

വാ​ഹ​നം നി​ർ​ത്താ​തെ പോ​വു​ക​യും ചെ​യ്തു. സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന സ​ല്ലാ​പ് (20), സി​ജി​ൽ (19) എ​ന്നി​വ​രെ കൊ​യി​ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.    നി​ർ​ത്താ​തെ പോ​യ വാഹനം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്രീ​മി​യ​യാ​ണ് മ​രി​ച്ച അ​തു​ലി​ന്‍റെ ഏ​ക സ​ഹോ​ദ​രി.

Related posts