കടുത്ത പ്രണയത്തിനൊടുവില്‍ ഒന്‍പതാം വര്‍ഷം കാമുകന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങി, വിവരം അറിഞ്ഞെത്തിയ യുവതി മൊബൈല്‍ ടവറിനു മുകളില്‍ കയറി, പോലീസ് സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍

കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവതി. നീണ്ട പ്രണയത്തിനൊടുവില്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ കാമുകന്‍ തയ്യാറായതറിഞ്ഞ 23കാരിയാണ് തനിക്ക് നീതി വെണമെന്ന് ആവശ്യപ്പെട്ട് ടവറിന് മുകളില്‍ കയറിയത്.

ഇന്നലെ രാവിലെയായിരുന്നു സംഭവമുണ്ടായത്. എന്‍ ബാബു എന്ന യുവാവുമായി കഴിഞ്ഞ ഒമ്പത് വര്‍ഷമായി മാലിക എന്ന യുവതി പ്രണയത്തിലായിരുന്നു. വിവാഹിതരാകാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ബാബു യുവതിയെ അവഗണിക്കുകയും മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തുകയുമായിരുന്നു. ഇതോടെയാണ് തന്നെ വഞ്ചിച്ചതില്‍ പ്രകോപിതയായ യുവതി ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവതിയെ ടവറില്‍ നിന്നും താഴെയിറക്കിയത്. തുടര്‍ ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബാബുവിന്റെ വീട്ടുകാരുമായി പോലീസ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. ഒടുവില്‍ യുവതിയുമായുള്ള വിവാഹത്തിന് ബാബുവും കുടുംബവും സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.

Related posts