കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ: പ്രതികളെ തിരിച്ചറിയാനുണ്ടെന്ന് പോലീസ്

കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതങ്ങളിലെ പ്രതികളെ തിരിച്ചറിയാനുണ്ടെന്ന് പോലീസ്. സിപിഎം ലോക്കൽ കമ്മറ്റിയംഗവും മുൻ മാഹി നഗരസഭാ അംഗവുമായിരുന്ന ബാബു കണ്ണിപ്പൊയിൽ, ആർഎസ്എസ് പ്രവർത്തകൻ ഷമേജ് പറമ്പത്ത് എന്നിവരാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഷമേജിനെ എട്ടംഗ സംഘമാണ് കൊലപ്പെടുത്തിയതെന്നു പറഞ്ഞ പോലീസ് നാലംഗ സംഘമാണ് ബാബുവിനെ ആക്രമിച്ചതെന്നും സൂചിപ്പിച്ചു.

എന്നാൽ രണ്ട് സംഭവങ്ങളിലെയും പ്രതികളെ സംബന്ധിച്ച് ചില സൂചനകൾ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും പോലീസ് വ്യക്തമാക്കി. ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ബോ​ൾ പ​ള്ളൂ​ർ കോ​യ്യോ​ട​ൻ കോ​റോ​ത്ത് റോ​ഡി​ൽ വെച്ചാണ് ഒ​രു സം​ഘം ബാബുവിനെ ആ​ക്ര​മി​ച്ചത്.

ഇതിന് തുടർച്ചയെന്നോണമാണ് മാഹിയിലെ പള്ളൂരിൽ ഷമേജിന് വെട്ടേറ്റത്. മാഹി, പളളൂർ, തലശേരി മേഖലകളിൽ കനത്ത സുരക്ഷയാണ് സംസ്ഥാന പോലീസും പുതുച്ചേരി പോലീസും ഒരുക്കിയിരിക്കുന്നത്. ബാബുവിന്‍റെ മൃതദേഹം പരിയാരത്തും ഷമേജിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

അതിനിടെ, ബാബുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.

Related posts